India
പ്രധാനമന്ത്രിയുടെ പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് വെളിപ്പെടുത്തല്‍പ്രധാനമന്ത്രിയുടെ പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് വെളിപ്പെടുത്തല്‍
India

പ്രധാനമന്ത്രിയുടെ പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് വെളിപ്പെടുത്തല്‍

Khasida
|
30 March 2018 5:35 PM GMT

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കി സംപ്രേഷണം ചെയ്തതാണെന്ന വെളിപ്പെടുത്തലുമായി ദൂരദര്‍ശന്‍ ജീവനക്കാരന്‍


500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം മുന്‍കൂട്ടി തയ്യാറാക്കി സംപ്രേഷണം ചെയ്തതാണെന്ന് ദൂരദര്‍ശന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. നവംബര്‍ ഏട്ടാം തിയതി രാത്രിയില്‍ പ്രധാനമന്ത്രി രാജ്യത്തെ തല്‍സമയം അഭിസംബോധന ചെയ്യുമെന്നും അത് സംപ്രേഷണം ചെയ്യണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.

നവംബര്‍ 8 ന് വൈകുന്നേരം ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. വിവരം പുറത്താകാതിരിക്കാന്‍ കേന്ദ്രമന്ത്രിമാരെപ്പോലും പ്രധാനമന്ത്രിയുടെ പ്രസംഗശേഷമാണ് പുറത്തിറങ്ങാന്‍ അനുവദിച്ചതെന്ന് കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ തയ്യാറാക്കി എഡിറ്റ് ചെയ്ത വീഡിയോയാണ് തത്സമയം എന്ന പേരില്‍ സംപ്രേഷണം ചെയ്തതെന്നാണ് ദൂരദര്‍ശനിലെ മാധ്യമപ്രവര്‍ത്തകനായ സത്യേന്ദ്ര മുരളി അവകാശപ്പെട്ടത്.

പ്രസംഗം നേരത്തെ തയ്യാറാക്കിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സത്യേന്ദ്ര പറഞ്ഞു. തെളിവുകള്‍ ശേഖരിക്കാന്‍ വൈകിയതാണ് കേന്ദ്രസര്‍ക്കാരിന്റെ കള്ളക്കളി വെളിപ്പെടുത്താന്‍ വൈകിച്ചത്. സര്‍ക്കാരിന്റെ കള്ളക്കളി പുറത്ത് കൊണ്ടുവന്ന തനിക്ക് വധഭീഷണിയുണ്ടെന്നും സത്യേന്ദ്ര പറഞ്ഞു. ജെയ്പൂര്‍ സ്വദേശിയായ സത്യേന്ദ്ര 2013 ലാണ് ദൂരദര്‍ശനില്‍ ജോലിയില്‍ പ്രവേശിച്ചത്

Similar Posts