കാവേരിയില്‍ പിന്തുണ തേടി സിദ്ധരാമയ്യ കോണ്‍ഗ്രസ് നേതാക്കളെ കാണും
|കാവേരി നദീജല തര്‍ക്കത്തില്‍ സംസ്ഥാനത്തിന് പിന്തുണ തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കാവേരി നദീജല തര്‍ക്കത്തില്‍ സംസ്ഥാനത്തിന് പിന്തുണ തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നാളെ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ച മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിതല സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.
പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടു. കാവേരി നദിയില്‍ നിന്നും തമിഴ് നാടിന് അധിക ജലം നല്‍കണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ് താല്‍ക്കാലികമായി നടപ്പാക്കേണ്ടതില്ലെന്നായിരുന്നു കര്‍ണാടക മന്ത്രിസഭാ തീരുമാനം. ഈ വിഷയം ചര്‍ച്ച ചെയ്യാനുള്ള നിയസഭാസമ്മേളനം നാളെ വിളിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ മന്ത്രിതല സംഘം ഗവര്‍ണര്‍ വാജുബായ് ബാലയെ കണ്ടത്.
നദീ ജലതര്‍ക്കത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഡല്‍ഹിയിലെത്തി നേതാക്കളെ കാണും. ഇതിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായി എസ്എം കൃഷ്ണയുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. അതിനിടെ കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഗൌരവത്തില്‍ ഇടപെണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തില്‍ മൌനം വെടിയണമെന്നും ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍കെ ആവശ്യപ്പെട്ടു. കര്‍ണാടകയുടെ വിവിധയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന സുരക്ഷയാണിപ്പോള്‍ പ്രശ്ന ബാധിത പ്രദേശങ്ങളില്‍. നാളെ മുതല്‍ 27ാം തിയ്യതി വരെ തമിഴ്നാടിന് വെള്ളം നല്‍കാനായിരുന്നു സുപ്രിംകോടതി ഉത്തരവ്.