India
ജയലളിതയെ അനുകരിച്ച് വിജയകാന്തിന്റെ പരിഹാസ പ്രസംഗംജയലളിതയെ അനുകരിച്ച് വിജയകാന്തിന്റെ പരിഹാസ പ്രസംഗം
India

ജയലളിതയെ അനുകരിച്ച് വിജയകാന്തിന്റെ പരിഹാസ പ്രസംഗം

admin
|
5 April 2018 9:29 AM GMT

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് ഡിഎംഡികെ നേതാവ് വിജയകാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ച് ഡിഎംഡികെ നേതാവ് വിജയകാന്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. നാന്‍ ഉങ്കള്‍ക്കാകെ എന്ന ജയലളിതയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ച വിജയകാന്ത് ജയലളിതയുടെ നടപ്പിനെയും പെരുമാറ്റത്തെയും പോലും പരിഹസിച്ചു.

ജയലളിത പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിനെ പരസ്യമായി പരിഹസിക്കുന്നതാണ് വിജയകാന്തിന്റെ പ്രസംഗങ്ങള്‍. കാറില്‍ നിന്നിറങ്ങി വേദിയിലേക്കുള്ള ജയലളിതയുടെ നടപ്പ് എത്രമാത്രം വേഗം കുറഞ്ഞതാണെന്നും അഭിനയിച്ചു കാണിച്ചു. നാന്‍ ഉങ്കള്‍ക്കാകെ എന്ന ജയലളിതയുടെ മുദ്രാവാക്യം പരിഹാസ്യമാണെന്ന് വിജയകാന്ത് കുറ്റപ്പെടുത്തി. എസി കാറില്‍ നിന്ന് എയര്‍കൂളറുകള്‍ സ്ഥാപിച്ച വേദിയിലേക്ക് കയറി പൊരിവെയിലത്തിരിക്കുന്ന ജനങ്ങളോട് ഞാന്‍ നിങ്ങള്‍ക്ക് വേണ്ടിയാണെന്ന് പറയുന്നത് പരിഹാസ്യമാണെന്നായിരുന്നു വിജയകാന്തിന്റെ ആരോപണം.

Similar Posts