കസ്തൂരി രംഗന് റിപ്പോര്‍ട്ട്: സീറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയെ കണ്ടു
|കപട പരിസ്ഥിതി വാദികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി താമരശ്ശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.
കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് സീറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയെ കണ്ടു. കപട പരിസ്ഥിതി വാദികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി താമരശ്ശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു. വിഷയത്തില്‍ കേരള എംപിമാരുമായി ഇന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ ചര്‍ച്ച നടത്തും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലകളായി ചിത്രീകരിച്ചിരക്കുന്നു എന്നാതാണ് ആക്ഷേപം. ഈ റിപ്പോര്ട്ടിന്മേല് ചില ഭേതഗതികളോടെ കേരളം പിന്നീട് കേന്ദ്രത്തിന് ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചങ്കിലും കേന്ദ്രസര്‍ക്കാര്‍ അതില്‍ അതൃപ്തി രേഖപ്പടുത്തുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് കസ്തൂരി രംഗന് റിപ്പോര്‍ട്ട് ഒരു തരത്തിലും നടപ്പാക്കരുത് എന്ന ആവശ്യവുമായി സഭാ നേതത്വം പ്രധാനമന്ത്രിയെ കണ്ടത്. പാര്‍ലമെന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
പശ്ചിഘട്ട സംരക്ഷണത്തിന് പുതിയ പഠനം നടത്തുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടായില്ലെന്ന് സഭാനേതൃത്വം വ്യക്തമാക്കി. വൈകീട്ട് കേരളത്തില്‍ നിന്നുള്ള എംപിമാരുമായി വനം പരിസ്ഥിതി മന്ത്രി അനില്‍ എം ദവേ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ പഠനം എന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും.