അമിതാഭ് ബച്ചനെ രാഷ്ട്രപതിയാക്കാന്‍ മോദിയുടെ നീക്കമെന്ന് വെളിപ്പെടുത്തല്‍
|സമാജ‌്‌വാദി പാർട്ടി മുൻ നേതാവും ബച്ചൻ കുടുംബത്തിന്റെ അടുപ്പക്കാരനുമായ അമർ സിങ് ദേശീയ മാധ്യമമായ 'സീ ന്യൂസിന്' നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
അടുത്ത രാഷ്ട്രപതിയായി ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേര് നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി വെളിപ്പെടുത്തല്‍. സമാജ‌്‌വാദി പാർട്ടി മുൻ നേതാവും ബച്ചൻ കുടുംബത്തിന്റെ അടുപ്പക്കാരനുമായ അമർ സിങ് ദേശീയ മാധ്യമമായ 'സീ ന്യൂസിന്' നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മോദിക്ക് ഇങ്ങനെയൊരു പദ്ധതിയുണ്ടെന്ന് തനിക്ക് അറിയാം. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് താനാണ് ബച്ചനെ പരിചയപ്പെടുത്തിയത്. 'പാ' എന്ന ചിത്രത്തിന്റെ സമയത്തായിരുന്നു കൂടിക്കാഴ്ച. അതിനുശേഷം ഗുജറാത്തിന്റെ ബ്രാൻഡ് അംബാസഡറാകാൻ ബച്ചനെ മോദി ക്ഷണിക്കുകയായിരുന്നു. - അമർ സിങ് അവകാശപ്പെട്ടു. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖർജി സ്ഥാനമേറ്റത് 2012ലാണ്. അഞ്ചു വർഷമാണ് രാഷ്ട്രപതിയുടെ കാലാവധി.