India
ഡല്‍ഹിയില്‍ സ്കൂളിന് സമീപം വാതക ചോര്‍ച്ച; 70 ലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ഡല്‍ഹിയില്‍ സ്കൂളിന് സമീപം വാതക ചോര്‍ച്ച; 70 ലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
India

ഡല്‍ഹിയില്‍ സ്കൂളിന് സമീപം വാതക ചോര്‍ച്ച; 70 ലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

admin
|
6 April 2018 5:22 PM GMT

സ്കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെ ഇന്ന് രാവിലെ 7.45നാണ് വിദ്യാര്‍ഥിനികള്‍ അസ്വസ്ഥത അനുഭവപ്പെടുന്നതായി പരാതിപ്പെട്ടത്.  വാതക ചോര്‍ച്ച

സ്കൂളിന് സമീപത്തുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദക്ഷിണ ഡല്‍ഹിയെ തുഗ്ലക്ബാഗ് പ്രദേശത്തുള്ള റാണി ഝാന്‍സി കന്യ സര്‍വ്വോദയ വിദ്യാലത്തിലെ വിദ്യാര്‍ഥിനികളെയാണ് അസ്വസ്ഥതകളെ തുടര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. നൂറിലധികം വിദ്യാര്‍ഥിനികള്‍ ആശുപത്രിയിലെത്തിയിട്ടുള്ളതായാണ് പ്രാഥമിക വിവരം. സ്കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെ ഇന്ന് രാവിലെ 7.45നാണ് വിദ്യാര്‍ഥിനികള്‍ അസ്വസ്ഥത അനുഭവപ്പെടുന്നതായി പരാതിപ്പെട്ടത്. വാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

കണ്ണുകളിലും തൊണ്ടയിലും അസ്വസ്ഥത അനുഭവപ്പെടുന്നതായി വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സമീപപ്രദേശത്തെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നുവെന്ന് വൈസ് പ്രിന്‍സിപ്പലിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Similar Posts