India
![യോഗി ആദിത്യനാഥ് മന്ത്രിസഭ അധികാരമേറ്റു യോഗി ആദിത്യനാഥ് മന്ത്രിസഭ അധികാരമേറ്റു](https://www.mediaoneonline.com/h-upload/old_images/1117443-yogiadityanathpmmodi650x40041489913435.webp)
India
യോഗി ആദിത്യനാഥ് മന്ത്രിസഭ അധികാരമേറ്റു
![](/images/authorplaceholder.jpg)
8 April 2018 1:21 AM GMT
രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെ 46 മന്ത്രിമാരും അധികാരമേറ്റെടുത്തു
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭ അധികാരമേറ്റു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൌര്യ, ലക്നൌ മേയര്‍ ദിനേശ്യ ശര്‍മ്മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. മുഖ്യമന്ത്രിയെ കൂടാതെ 45 അംഗ മന്ത്രിസഭയാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ള പ്രമുഖര്‍ സംബന്ധിച്ചു
300ലധികം സീറ്റ് നേടി ചരിത്രം വിജയം ചൂടിയാണ് ബിജെപി യുപിയില്‍ അധികാരത്തിലെത്തുന്നത്. ഏറെ ദിവസത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായം കണ്ടെത്തുകയായിരുന്നു.