ഝലം എക്സ്‍പ്രസ് പാളംതെറ്റി; മൂന്നു പേര്‍ക്ക് പരിക്ക്
|പഞ്ചാബിലെ ലുധിയാനയില്‍ ട്രെയിന്‍ അപകടം. ഝലം എക്സ്‍പ്രസിന്റെ പത്തു കോച്ചുകള്‍ പാളംതെറ്റി.
പഞ്ചാബിലെ ലുധിയാനയില്‍ ട്രെയിന്‍ അപകടം. ഝലം എക്സ്‍പ്രസിന്റെ പത്തു കോച്ചുകള്‍ പാളംതെറ്റി. അപകടത്തില്‍ മൂന്നു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ലുധിയാനയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 3.10 ഓടെ ഫില്ലോര്‍ നഗരത്തിനു സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. സത്‍ലജ് നദിക്ക് കുറകെയുള്ള പാലത്തിലേക്ക് കടക്കുംമുമ്പാണ് ട്രെയിന്‍ പാളംതെറ്റിയത്. വന്‍ദുരന്തമാണ് ഒഴിഞ്ഞുപോയതെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ബി5, എസ് 1, പിസി, എസ് 2, എസ് 3, എസ് 4, എസ് 5, എസ് 6, എസ് 7, എസ് 8 കോച്ചുകളാണ് പാളംതെറ്റിയത്. അപകടത്തെ തുടര്‍ന്ന് ലുധിയാന - ജലന്ദര്‍ റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഏതാനും ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.