ലണ്ടനില്‍ പുസ്തക പ്രകാശന ചടങ്ങില്‍ മല്യ എത്തി; ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഇറങ്ങിപ്പോയി
|ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്തെജ് സര്‍ണ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ വിവാദ മദ്യ വ്യവസായി വിജയ് മല്യയും.
ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്തെജ് സര്‍ണ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ വിവാദ മദ്യ വ്യവസായി വിജയ് മല്യയും. സദസില്‍ മല്യയുണ്ടെന്ന് അറിഞ്ഞതോടെ ഇന്ത്യന്‍ പ്രതിനിധി ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയി. എന്നാല്‍ അതിഥികള്‍ക്ക് പുറമെ ആര്‍ക്കും പ്രത്യേക ക്ഷണകത്ത് അയച്ചിട്ടില്ലെന്നും തുറന്ന ചടങ്ങായിരുന്നു സംഘടിപ്പിച്ചിരുന്നതെന്നും പുസ്തകത്തിന്റെ രചയിതാവ് സുഹെല്‍ സെത്ത് പ്രതികരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സില്‍ വച്ചായിരുന്നു സംഭവം. മാധ്യപ്രവര്‍ത്തകനായ സണ്ണി സെന്‍, സുഹേല്‍ സെത്ത് എന്നിവരുടെ ഇന്ത്യയിലെ പ്രമുഖരായ സിഇഒമാരുടെ വിജയകഥ പറയുന്ന മന്ത്രാസ് ഓഫ് സക്സസ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനെയായിരുന്നു സംഭവവികാസങ്ങള്‍. പുസ്തക പ്രകാശന ചടങ്ങും പാനല്‍ ഡിസ്കഷനുമായിരുന്നു സംഘടിപ്പിച്ചിരുന്നതെങ്കിലും പുസ്തക പ്രകാശന ചടങ്ങിനിടെ സദസില്‍ മല്യയുണ്ടെന്നറിഞ്ഞ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നവ്തെജ് സര്‍ണ പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
തുറന്ന പരിപാടിയായിരുന്നു സംഘടിപ്പിച്ചതെന്നും ആര്‍ക്കും പ്രത്യേകം ക്ഷണക്കത്ത് അയച്ചിരുന്നില്ലെന്നുമാണ് ഗ്രന്ഥകാരന്‍ സുഹെല്‍ സെത്തിന്റെ വിദീകരണം. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനായി ബാങ്കുകളില്‍നിന്ന് വായ്പ്പയെടുത്ത് 9,000 കോടിയിലധികം രൂപ കുടിശിക വരുത്തിയ മല്യയെ കഴിഞ്ഞയാഴ്ച മുംബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് മല്യ ബ്രിട്ടണിലേക്ക് കടന്നത്.