വെള്ളം നല്‍കില്ല; സുപ്രീംകോടതി വിധി തള്ളി കര്‍ണാടക
|വെള്ളിയാഴ്ച വരെ ബംഗലൂരുവില്‍ നിരോധനാജ്ഞ
കാവേരി നദീജല തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ബംഗളൂരുവില്‍ തുടരുന്നു.. തമിഴ് നാടിന് മുന്ന് ദിവസം 6000 ഘനയടി വെള്ളം വിട്ടുനല്ണമെന്ന സുപ്രീംകോടതി വിധി സംബന്ധിച്ച ചര്‍ച്ച ചെയ്യാനാണ് യോഗം ചേരു ന്നത്.വിഷയത്തില്‍ അടിയന്തര മന്ത്രിസഭാ യോഗവും ഇന്ന് നടക്കും
ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് തമിഴ്നാടിന് സെക്കന്റില്‍ 6000 ഘനയടി ജലം വീതം വിട്ടു നല്‍കണമെന്ന സുപ്രീംകോടതി വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് സിദ്ധ രാമയ്യ സര്‍വകക്ഷി യോഗം വിളിച്ചത്.. തുടര്‍ന്ന് മന്ത്രിസഭാ യോഗവും ചേരും. കോടതിയലക്ഷ്യമാകാതെ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയാകും. സുപ്രീംകോടതി വിധി നടപ്പാക്കാനാകില്ലെന്ന് സിദ്ധ രാമയ്യ വ്യക്തമാക്കിയിരുന്നു. അതേ സമയം പ്രശന പരിഹാരത്തിന് സുപ്രീംകോടതി നിര്‍ദേശപ്രകാരം അറ്റോര്‍ണി ജനറല്‍ വിളിച്ചു ചേര്‍ത്ത ഇരു സംസ്ഥാനങ്ങളുടെയും സംയുക്തയോഗം നാളെ നടക്കും
യോഗത്തില്‍ പങ്കെടുക്കുമെന്ന് സിദ്ധ രാമയ്യ അറിയിച്ചിട്ടുണ്ട്. അനാരോഗ്യം മൂലം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത യോഗത്തില്‍ പങ്കെടുക്കില്ല. പകരം പൊതുമരാമത്ത് മന്ത്രി പളനി സ്വാമി പങ്കെടുക്കും. സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന് കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബംഗ്ലൂരുവില്‍ നിരോധനാജ്ഞ തുടരുകയാണ്..കേസ് സുപ്രീംകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും