India
അസഹിഷ്ണുതയാണ്  ഇന്നത്തെ ഏറ്റവും വലിയ ശാപമെന്ന് രത്തന്‍ ടാറ്റഅസഹിഷ്ണുതയാണ് ഇന്നത്തെ ഏറ്റവും വലിയ ശാപമെന്ന് രത്തന്‍ ടാറ്റ
India

അസഹിഷ്ണുതയാണ് ഇന്നത്തെ ഏറ്റവും വലിയ ശാപമെന്ന് രത്തന്‍ ടാറ്റ

Ubaid
|
11 April 2018 2:01 PM GMT

എവിടെ നിന്നാണ് അസഹിഷ്ണുത വരുന്നതെന്നും എന്താണിതെന്നും എല്ലാവര്‍ക്കും അറിയാമെന്ന് ഞാന്‍ വിചാരിക്കുന്നു

അസഹിഷ്ണുതയാണ് ഇന്നത്തെ ഏറ്റവും വലിയ ശാപമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. സിന്ധ്യ സ്‌കൂളിന്റെ സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു രത്തന്‍ ടാറ്റയുടെ പരാമര്‍ശം. എവിടെ നിന്നാണ് അസഹിഷ്ണുത വരുന്നതെന്നും എന്താണിതെന്നും എല്ലാവര്‍ക്കും അറിയാമെന്ന് ഞാന്‍ വിചാരിക്കുന്നു, അസഹിഷ്ണുതയില്ലാത്ത രാജ്യമാണ് എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ മറ്റുള്ളവരെ വെടിവെക്കരുത്, കൊല്ലരുത്, ബന്ദികളാക്കരുത്– രത്തന്‍ ടാറ്റ പറഞ്ഞു. പരസ്പരം സ്‌നേഹത്തോടെ കഴിയുന്ന ജീവിത സാഹചര്യമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Posts