'ഹിലാരി പ്രസിഡന്റ് സ്ഥാനാര്‍ഥിയായതിനു പിന്നില്‍ ജയലളിത'
|ജൂലൈ 2011ല്‍ ഹിലാരി ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ....
ഹിലാരി ക്ലിന്റണ് അമേരിക്കന്‍ പ്രസിഡന്റായതിനു പിന്നില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണെന്ന് എഐഎഡിഎംകെ എംഎല്‍എ രാമു. തമിഴ്നാട് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് രാമു തന്റെ വാദമുഖം അവതരിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി ഒരു വനിത മത്സരിക്കുകയാണ്. അമ്മ (ജയലളിത)യാണ് ഇതിനു കാരണം - ആദ്യമായി നിയമസഭയിലെത്തിയ രാമു പറഞ്ഞു. തന്റെ വാദത്തിനുള്ള കാരണവും അദ്ദേഹം നിരത്തി. ജൂലൈ 2011ല്‍ ഹിലാരി ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഹിലാരിക്ക് പ്രചോദനമായതെന്നാണ് ആ വാദം.
'ആ കൂടിക്കാഴ്ചയുടെ ചരിത്രപരമായ പ്രാധാന്യം ഇന്ന് ലോകം ആഘോഷിക്കുകയാണ്. ആ കൂടിക്കാഴ്ചയിലുടനീളം അമ്മയുടെ വ്യക്തിത്വം ഹിലാരി മനസിലാക്കുകയായിരുന്നു. ഇംഗ്ലീഷിലുള്ള അമ്മയുടെ പ്രാവീണ്യം അവരെ അത്ഭുതപ്പെടുത്തി. അമ്മ നല്കിയ പ്രചോദനപരമായ വാക്കുകള്‍ സ്വീകരിച്ച അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ഭാവിയിലെ പ്രസിഡന്റ് സ്ഥാനാര്ഥിയാകാനായി തിരികെ പോയി. ഇതിനു കാരണം ബഹുമാന്യയായ അമ്മയാണെന്ന് രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു' - രാമു പറഞ്ഞു.