India
അന്തരീക്ഷ മലിനീകരണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്അന്തരീക്ഷ മലിനീകരണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്
India

അന്തരീക്ഷ മലിനീകരണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്

Ubaid
|
15 April 2018 6:55 AM GMT

ഓസോണ്‍ സുഷരീകരണത്തിന്റെ ഫലമായി അകാലമരണം സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയ്ക്കൊപ്പമാണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം

ഓസോണ്‍ പാളികളുടെ തകർച്ചയെത്തുടർന്നുള്ള രോഗമരണനിരക്കിൽ ചൈനയ്ക്കും മുകളില്‍ ഇന്ത്യ. 1990നുശേഷം ചൈനയിലുണ്ടായ നിരക്കു വർധന 17.22 ശതമാനമാണെങ്കില്‍ ഇന്ത്യയിലാവട്ടെ ഇത് 48 ശതമാനമാണ്. അമേരിക്കയിലെ ഹെൽത്ത് എഫക്ട് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ ഭയാനകമായ മരണപ്പട്ടിക. അന്തരീക്ഷ മലിനീകരണം മൂലം ഓരോ വർഷവും ലോകത്ത് മരിക്കുന്നത് 4.2 ദശലക്ഷം ആളുകളാണെങ്കില്‍ ഇതിൽ 1.1 ദശലക്ഷവും ഇന്ത്യയിലാണ്. ഓസോണ്‍ സുഷരീകരണത്തിന്റെ ഫലമായി അകാലമരണം സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയ്ക്കൊപ്പമാണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം.

ലോകത്തിൽ ഇന്ന് 92 ശതമാനം ജനങ്ങളും, അതായത് 15 രാജ്യങ്ങളിൽ അധിവസിക്കുന്ന ജനത അന്തരീക്ഷ മലിനീകരണത്തിന്‍റെ ഇരകളാണ്. വിവിധങ്ങളായ 300 ഇനങ്ങൾ രോഗങ്ങളുടെ പിടിയാണ് ഈ സമൂഹം. ദക്ഷിണേഷ്യയിൽ ബംഗ്ലാദേശിനെക്കാൾ 13 ഇരട്ടിയും പാക്കിസ്ഥാനെക്കാൾ 21 ഇരട്ടിയും അധികമാണ് ഓസോണ്‍ ദുർബലാവസ്ഥമൂലം ഇന്ത്യയിലെ മരണമെന്നു കണക്കുകൾ പറയുന്നു. ഓസോണ്‍ ദൗർബല്യത്തെത്തുടർന്നുള്ള മലിനീകരണ മരണനിരക്കിൽ യൂറോപ്യൻ യൂണിയനാണ് മൂന്നാം സ്ഥാനം. അമേരിക്ക ആറാം സ്ഥാനത്തുണ്ട്. 88,000 അമേരിക്കക്കാരും 2,58,000 യൂറോപ്യൻമാരും ഓരോ വർഷവും പരിസ്ഥിതി മലിനീകരണത്തിന് ഇരയായിരുന്നു.

Related Tags :
Similar Posts