India
India
ഹര്‍ത്താല്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീംകോടതി
|15 April 2018 10:51 AM GMT
പ്രതിഷേധിക്കാനുളള അവകാശം മൌലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹരജി സുപ്രിം കോടതി തള്ളി. പൌരന്റെ സഞ്ചാര സ്വതന്ത്ര്യം സംരക്ഷിക്കുന്നതിന് ഹര്‍ത്താലുകള്‍ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മലയാളിയായ ഷാജി കെ കോടങ്കണ്ടത്ത് നല്കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്. പ്രതിഷേധിക്കാനുള്ള അവകാശം മൌലികാവകാശമാണെന്നും, ഹര്‍ത്താലുകള്‍ നിരോധിച്ചാല്‍ ആ അവകാശത്തിനാണ് വിലങ്ങ് വീഴുകയെന്നും കോടതി നിരീക്ഷിച്ചു.