ശിവരാജ് സിംഗ് ചൌഹാന്‍ മന്ദ്സൌറിലെത്തി
|മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ മന്ദ്സൌറിലെത്തി. അതോസമയം വെടിവെപ്പില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്‍റെ 72 മണിക്കൂര്‍ ഉപവാസം വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കും.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ മന്ദ്സൌറിലെത്തി. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. അതിനിടെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കര്‍ഷകര്‍ കടബാധ്യത മൂലമല്ലെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വിവാദമായി. മന്ദ്സൌര്‍ വെടിവെപ്പില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്‍റെ ഉപവാസ സമരം വൈകിട്ട് ആരംഭിക്കും.
കര്‍ഷക പ്രക്ഷോഭത്തിന് നേര്‍ക്ക് പൊലീസ് നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ മരിച്ച സംഭവത്തിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി മന്ദ്സൌറിലെത്തുന്നത്. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ സ്ഥലം സന്ദര്‍ശക്കുന്നതില്‍ നിന്ന് നേരത്തെ നിരോധനാജ്ഞ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രദേശത്തെ നിരോധനാജ്ഞ ജില്ല ഭരണകൂടം നീക്കി.
വെടിവെപ്പില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്‍റെ 72 മണിക്കൂര്‍ ഉപവാസം വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കും. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് സമരം. അതിനിടെ മധ്യപ്രദേശില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം അഞ്ചായി. കടബാധ്യത മൂലമല്ല, വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് ആത്മഹ്യതയെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബുപേന്ദര്‍ സിംഗിന്‍റെ പ്രസ്താവന വിവാദമായി.