സ്വകാര്യ കന്പനികള്‍ക്ക് കൂടുതല്‍ മേഖലകളില്‍ ഖനനത്തിന് അനുവാദം
|ദേശീയ ധാതു ഖനന നയം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗമാണ് ഖനന നയത്തിന് അംഗീകാരം നല്‍കിയത്...
സ്വകാര്യ കന്പനികള്‍ക്ക് കൂടുതല്‍ മേഖലകളില്‍ ഖനനത്തിന് അനുവാദം നല്കുന്ന ദേശീയ ധാതു ഖനന നയം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗമാണ് ഖനന നയത്തിന് അംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആരംഭിക്കാനും മന്ത്രിസഭ ഉപസമിതി തീരുമാനിച്ചു
രാജ്യത്ത് പൊതു സ്വകാര്യ പങ്കാളിത്വത്തോടെ ധാധു ഖനനം പ്രോത്സാഹിപ്പിനുള്ള നടപടികള്‍ നേരത്തെ തന്നെ ഖനന മന്ത്രാലയം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദേശീയ ഖനന ട്രസ്റ്റ് രൂപീകരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ ഖനന നയത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതോടെ , ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അംഗീകരിച്ച നൂറോളം മേഖലകളില്‍ പുതുതായി ഖനനത്തിന് അവസരമൊരുങ്ങുകയാണ്. സ്വകാര്യ കന്പനികള്‍ക്ക് ലേത്തിലൂടെ ഖനനാനുമതി നല്‍കും. അതേസമയം ഏതൊക്കെ മേഖലകളിലാണ് പുതുതായി ഖനനം അനുവദിക്കുക എന്നതടക്കം നയത്തിലെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെയാകും നയം നടപ്പിലാക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതിനിടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആരംഭിക്കാനും ഇന്ന് തീരുമാനമായി , ആഗസ്റ്റ് 12 വരെയാണ് സമ്മേളനം. പാര്‍ലമെന്റി കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന മന്ത്രിസഭ ഉപസമിതിയാണ് വാര്‍ഷകാല സമ്മേളന തിയ്യതി തീരുമാനിച്ചത്.