India
റിട്ട. ജസ്റ്റിസ് കര്‍ണനെ ജയിലിലടച്ചുറിട്ട. ജസ്റ്റിസ് കര്‍ണനെ ജയിലിലടച്ചു
India

റിട്ട. ജസ്റ്റിസ് കര്‍ണനെ ജയിലിലടച്ചു

admin
|
17 April 2018 11:35 PM GMT

കോടതിയലക്ഷ്യകേസില്‍ അറസ്റ്റിലായ റിട്ടയേര്‍ഡ് ജസ്റ്റിസ് സി എസ് കര്‍ണനെ കൊല്‍ക്കത്തയിലെ ജയിലിലെത്തിച്ചു.

കോടതിയലക്ഷ്യകേസില്‍ അറസ്റ്റിലായ റിട്ടയേര്‍ഡ് ജസ്റ്റിസ് സി എസ് കര്‍ണനെ കൊല്‍ക്കത്തയിലെ ജയിലിലെത്തിച്ചു. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് വൈദ്യപരിശോധനയ്ക്ക്ശേഷം കര്‍ണനെ പ്രസിഡന്‍സി ജയിലിലടച്ചത്. ഇടക്കാലജാമ്യം തേടിയുള്ള കര്‍ണന്‍റെ ഹര്‍ജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

ഉച്ചക്ക് 2.30 ഓടുകൂടിയാണ് വിമാനമാര്‍ഗം ചെന്നൈയില്‍ നിന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് കര്‍ണനുമായി ബംഗാള്‍ സിഐഡി സംഘം കൊല്‍ക്കത്തയിലെത്തിയത്. വിമാനത്താവളത്തില്‍ നിന്നുതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയശേഷമാണ് കര്‍ണനെ പുറത്തെത്തിച്ചത്. തുടര്‍ന്നാണ് അലിപൂറിലെ പ്രസിഡന്‍സി ജയിലിലെത്തിച്ചു. തനിക്ക് ആരോഗ്യപ്രശ്നമുണ്ടെന്ന് വിമാനത്താവളത്തില്‍ നിന്ന് പൊലീസ് വാഹനത്തിലേക്ക് കയറുമ്പോള്‍ കര്‍ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഇടക്കാല ജാമ്യം നല്‍കണമെന്നും ശിക്ഷനടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചില്ല. 7 അംഗ ഭരണഘടനാബെഞ്ചിന്‍റെ വിധിയില്‍ മറ്റൊരു ബെഞ്ച് ഇടപെടുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ശിക്ഷിച്ച ബെഞ്ചിനെ വേനല്‍അവധിക്ക് ശേഷം കര്‍ണന് സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

Similar Posts