അര്‍ണബ് സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് സുരക്ഷ ഏര്‍പ്പെടുത്തൂ, പൊതുജനങ്ങളുടെയല്ല; കഠ്‍ജൂ
|അര്‍ണബിന്റെ സുരക്ഷയ്ക്കായി രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരടക്കം 20 സുരക്ഷാ ഭടന്‍മാരാരെ ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്
ടൈംസ് നൗ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ കഠ്ജു. അര്‍ണബിനു സുരക്ഷ വേണമെങ്കില്‍ അത് നികുതി ദായകരുടെ പണം കൊണ്ടു വേണോയെന്നും ഫേസ്‍ബുക്കിലൂടെ കഠ്ജു ചോദിക്കുന്നു.
അര്‍ണബിന്റെ സുരക്ഷയ്ക്കായി രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരടക്കം 20 സുരക്ഷാ ഭടന്‍മാരാരെ ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള ശമ്പളം നികുതിദായകരായ പൊതുജനമാണ് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അര്‍ണാബ് ഗോസ്വാമിക്ക് എന്തിനാണ് വൈ കാറ്റഗറി സുരക്ഷ നല്‍കിയതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കട്ജു ചോദിക്കുന്നു. വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ രാവും പകലും ഇരുപതോളം സുരക്ഷാ ഭടന്‍മാര്‍ അര്‍ണാബിനെ കാക്കാനായി ഒപ്പം വേണം. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തില്‍ നിന്നാണ് ഈ ചിലവെല്ലാം സര്‍ക്കാര്‍ നടത്തുന്നത്.
തീര്‍ച്ചയായും ഒരു വന്‍തുക ശമ്പള ഇനത്തില്‍ അര്‍ണാബിന് അയാളുടെ സ്ഥാപനം നല്‍കുന്നുണ്ടാവും. എന്ത് കൊണ്ട് സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ചിലവ് അര്‍ണാബ് സ്വയം വഹിക്കുന്നില്ല....? സായുധരായ സുരക്ഷാഭടന്‍മാരെ വിട്ടു തരുന്ന നിരവധി സ്വകാര്യ സുരക്ഷ ഏജന്‍സികളുണ്ട്. എന്ത് കൊണ്ട് അവരുടെ സേവനം തേടാന്‍ അര്‍ണാബോ നല്ല വരുമാനമുള്ള അയാളുടെ സ്ഥാപനമോ തയ്യാറാവുന്നില്ല. അര്‍ണാബിനെ വിമര്‍ശിച്ചു കൊണ്ട് കട്ജു ചോദിക്കുന്നു.