ദലിത് യുവതിക്കൊപ്പം താമസിച്ചെന്ന പേരില്‍ മുസ്‌ലിം യുവാവിന് മര്‍ദനം
|ഒരു പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു കയറ്റിയിട്ടുണ്ടെന്നും അനാശാസ്യ പ്രവര്‍ത്തനം നടത്തുകയാണെന്നും ആരോപിച്ചായിരുന്നു മര്‍ദനമെന്ന് യുവാവ് പറഞ്ഞു
ഉത്തര്‍പ്രദേശില്‍ ദളിത് യുവതിക്കൊപ്പം താമസിച്ചെന്ന പേരില്‍ മുസ്‌ലിം യുവാവിന് ജനക്കൂട്ടത്തിന്റെ മര്‍ദനം. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് എതിരെ എസ്‌സി ആക്ട് പ്രകാരം കേസെടുത്തു.
ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു ദളിത് യുവതിക്കൊപ്പം താമസിച്ചെന്ന പോരില്‍ മുസ്‌ലിം യുവാവ് ജനക്കൂട്ടത്തിന്റെ മര്‍ദനത്തിനിരയായത്. ഇവര്‍ താമസിച്ചിരുന്നു വീട്ടില്‍ പത്തോളം വരുന്ന സംഘം ഇരച്ചു കയറുകയായിരുന്നു. ഒരു പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ചു കയറ്റിയിട്ടുണ്ടെന്നും അനാശാസ്യ പ്രവര്‍ത്തനം നടത്തുകയാണെന്നും ആരോപിച്ചായിരുന്നു മര്‍ദനമെന്ന് യുവാവ് പറഞ്ഞു. ഇക്കാര്യം നിരസിച്ചപ്പോള്‍ ഇയാള്‍ ഒരു മുസ്‌ലിം ആണെന്നും അതിനാല്‍ കൊല്ലപ്പെടണമെന്നുമായിരുന്നു അക്രമികളുടെ വാദം. പെണ്‍കുട്ടിക്കും കുടുംബത്തിനും തന്നെ നന്നായി അറിയാമെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുകയും എസ്‌സി ആക്ട്, ലൈംഗിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരം യുവാവിന് എതിരെ കേസെടുക്കുകയും ചെയ്തു. യുവാവിന്രെ വൈദ്യപരിശോധന നടത്തിയതായും പൊലീസ് അറിയിച്ചു.