India
പ്രമുഖര്‍ തോറ്റു; ഗുജറാത്തില്‍ പ്രതിപക്ഷ നേതാവാര് എന്ന ചോദ്യം സജീവംപ്രമുഖര്‍ തോറ്റു; ഗുജറാത്തില്‍ പ്രതിപക്ഷ നേതാവാര് എന്ന ചോദ്യം സജീവം
India

പ്രമുഖര്‍ തോറ്റു; ഗുജറാത്തില്‍ പ്രതിപക്ഷ നേതാവാര് എന്ന ചോദ്യം സജീവം

Sithara
|
20 April 2018 11:38 AM GMT

മത്സരിച്ച രണ്ട് മുതിര്‍ന്ന സ്ഥാനാര്‍ത്ഥികളും തോറ്റു. ഇതോടെ പ്രതിപക്ഷ നേതൃനിരയില്‍ ആര് എന്ന് ചോദ്യം ശക്തമാവുകയാണ്.

ഗുജറാത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കാനായെങ്കിലും പ്രമുഖരുടെ പരാജയത്തിന്‍റെ ക്ഷീണത്തിലാണ് കോണ്‍ഗ്രസ്. മത്സരിച്ച രണ്ട് മുതിര്‍ന്ന സ്ഥാനാര്‍ത്ഥികളും തോറ്റു. ഇതോടെ പ്രതിപക്ഷ നേതൃനിരയില്‍ ആര് എന്ന് ചോദ്യവും ശക്തമാവുകയാണ്.

ഗുജറാത്തില്‍ ഇത്തവണ പ്രതിപക്ഷം ശക്തമാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ്- 77, ചോട്ടു ഭായ് വസവയുടെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി - 2, എന്‍സിപി- 1, ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ള സ്വതന്ത്രര്‍- 3 എന്നിങ്ങനെ ആകെ 83 ആണ് പ്രതിപക്ഷ കക്ഷി നില. നേരത്തെ 67 ആയിരുന്ന പ്രതിപക്ഷ നിരയിലേക്ക് 16 പേര്‍ കൂടി അധികമായി എത്തി. പക്ഷേ പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് മുന്നില്‍ പ്രതിസന്ധി ബാക്കിയാണ്.

തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച പ്രമുഖ നേതാക്കളായ അര്‍ജുന്‍ മോദ് വാദിയയും ശക്തി സിംഗ് ഗോഹിലും തോറ്റു. ഗുജറാത്ത് പിസിസി പ്രസിഡന്‍റ് ഭരത് സിന്‍ഹ് മാധവ് സിന്‍ഹ് സോളങ്കി ഇത്തവണ മത്സരിച്ചിട്ടുമില്ല. പ്രതിപക്ഷ നേതാവ് ആര് എന്ന ചോദ്യം പാര്‍ട്ടിയില്‍‌ ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച ചര്‍ച്ചയാണ് പാര്‍ട്ടിയില്‍ ശക്തമാവുക.

Similar Posts