India
പ്രണയിക്കാന്‍ അവകാശമുണ്ട്; പ്രണയദിനത്തില്‍ പ്രതിഷേധവും അക്രമവുമുണ്ടാകില്ല: തൊഗാഡിയപ്രണയിക്കാന്‍ അവകാശമുണ്ട്; പ്രണയദിനത്തില്‍ പ്രതിഷേധവും അക്രമവുമുണ്ടാകില്ല: തൊഗാഡിയ
India

പ്രണയിക്കാന്‍ അവകാശമുണ്ട്; പ്രണയദിനത്തില്‍ പ്രതിഷേധവും അക്രമവുമുണ്ടാകില്ല: തൊഗാഡിയ

Sithara
|
20 April 2018 6:18 PM GMT

വര്‍ഷങ്ങളായി വാലന്‍റൈന്‍സ് ദിനാഘോഷങ്ങളെ ശക്തമായി എതിര്‍ക്കുന്ന സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് ഇപ്പോള്‍ മലക്കംമറിഞ്ഞിരിക്കുകയാണ്.

യുവതീ യുവാക്കള്‍ക്ക് പ്രണയിക്കാന്‍ അവകാശമുണ്ടെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയ. പ്രണയദിനത്തില്‍ പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാകില്ലെന്നും തൊഗാഡിയ വ്യക്തമാക്കി. വര്‍ഷങ്ങളായി വാലന്‍റൈന്‍സ് ദിനാഘോഷങ്ങളെ ശക്തമായി എതിര്‍ക്കുന്ന സംഘടനയായ വിശ്വ ഹിന്ദു പരിഷത്ത് ഇപ്പോള്‍ മലക്കംമറിഞ്ഞിരിക്കുകയാണ്.

രണ്ട് പേര്‍ പ്രണയിച്ചില്ലെങ്കില്‍ വിവാഹം നടക്കില്ല. വിവാഹം നടന്നില്ലെങ്കില്‍ ലോകത്തിന് പുരോഗതിയുണ്ടാകില്ല. യുവതീ യുവാക്കള്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ടെന്നും തൊഗാഡിയ പറഞ്ഞു.

പ്രണയദിനാഘോഷങ്ങള്‍ ഹിന്ദു വിരുദ്ധവും ദേശവിരുദ്ധവുമാണെന്നാണ് ഇത്രയും കാലം വിഎച്ച്പിയും ബജ്‍രംഗദളുമെല്ലാം എടുത്ത നിലപാട്. അതുകൊണ്ട് വാലന്‍റൈന്‍സ് ദിനം നിരോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

Similar Posts