India
India
മോദിയുടെ നെഞ്ചളവ് '56ല്‍ നിന്ന് 100 ഇഞ്ചായി മാറി'യെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി
|21 April 2018 2:26 AM GMT
ഭോപ്പാലില്‍ ചെറുകിട ഇടത്തരം വ്യവസായ മേഖലയുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കമ്പോഴാണ് ചൗഹാന്റെ പ്രസ്താവന
പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെഞ്ചളവ് '56ല്‍ നിന്ന് 100 ഇഞ്ചായി മാറി'യെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്. ഭോപ്പാലില്‍ ചെറുകിട ഇടത്തരം വ്യവസായ മേഖലയുടെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കമ്പോഴാണ് ചൗഹാന്റെ പ്രസ്താവന. ഇന്ത്യന്‍ സൈന്യത്തോട് നന്ദി പറയുന്നു. അതോടൊപ്പം മോദിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. പാകിസ്താനെതിരായ സൈനിക നടപടിയിലൂടെ മോദിയുടെ നെഞ്ചളവ് വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.