India
തെരഞ്ഞെടുപ്പിന് വോട്ടുപിടിക്കാന്‍ മതത്തെ കൂട്ടുപിടിക്കരുതെന്ന് സുപ്രീം കോടതിതെരഞ്ഞെടുപ്പിന് വോട്ടുപിടിക്കാന്‍ മതത്തെ കൂട്ടുപിടിക്കരുതെന്ന് സുപ്രീം കോടതി
India

തെരഞ്ഞെടുപ്പിന് വോട്ടുപിടിക്കാന്‍ മതത്തെ കൂട്ടുപിടിക്കരുതെന്ന് സുപ്രീം കോടതി

Damodaran
|
21 April 2018 3:48 PM GMT

മതം, ജാതി ഭാഷ എന്നിവ ഉപയോഗിച്ച് വോട്ട് പിടിക്കരുത്. ഉത്തരവ് ലംഘിച്ചാല്‍ അഴിമതിയായി കണക്കാക്കും. ഏഴംഗ ഭരണഘടന ബെഞ്ചിന്റേതാണ്

മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ട് പിടിക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ഭരണഘടനാ പരമായി ഇന്ത്യ മതേതര രാജ്യമാണ്. മതേതരമായി നടക്കുന്ന തെരഞ്ഞെട‌ുപ്പ് പ്രക്രിയയില്‍ ജാതിക്കും മതത്തിനും ഭാഷക്കും സ്ഥാനമില്ലെന്നും കോ‌ടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘ‌ടനാ ബെഞ്ചിന്റേതാണ് വിധി.

ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചില്‍ നാല് പേരുടെ ഭൂരിപക്ഷത്തിലാണ് വിധി പ്രസ്താവിച്ചത്. ഹിന്ദുത്വ എന്നത് ജീവിതരീതിയാണെന്നും അത് മതമല്ലെന്നും വ്യക്തമാക്കിയ 1995ലെ ജെ എസ് വെര്‍മ്മയുടെ വിധിയെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ 95ലെ വിധിയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും മതത്തെ ഉപയോഗിച്ച് വോട്ട് പിടിക്കുന്നത് ശരിയാണോയെന്നാണ് പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മതേതര ഇന്ത്യയില്‍ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ അനുവദിക്കുകയില്ലെന്ന് കോടതി വ്യക്തമാക്കി. മതവും വ്യക്തിയും തമ്മിലുള്ള ബന്ധം തികച്ചും സ്വകാര്യമാണ്. അക്കാര്യത്തില്‍ രാഷ്ട്രീയം കൂട്ടികുഴക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. അത്തരത്തില്‍ വോട്ട് പിടിക്കുന്നത് അഴിമതിയായി കണക്കാക്കും. വിധിയോട് സമ്മിശ്ര പ്രതികരണമാണ് രാഷ്ട്രിയ പാര്‍ട്ടികള്‍ക്കുള്ളത്. വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിനെ വിധിയെങ്ങനെയാവും ബാധിക്കുകയെന്നാണ് നിരീക്ഷികര്‍ ഉറ്റ് നോക്കുന്നത്.

Similar Posts