പ്രചരണത്തിനിറങ്ങാതിരുന്നത് ക്ഷണിക്കാത്തതിനാലാണെന്ന് ഷീല ദീക്ഷിത്
|തനിക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രചാരണത്തലേർപ്പെടാൻ സാധിക്കില്ല. പ്രചാരണത്തിൽ പെങ്കടുക്കാൻ പാർട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഷീല ദീക്ഷിത്
തന്നോട് ആവശ്യപ്പെടാത്തതിനാലാണ് ഡൽഹി നഗരസഭാ തെരഞ്ഞെടുപ്പ്പ്രചരണത്തിന് പെങ്കടുക്കാതിരുന്നതെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. തനിക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രചാരണത്തലേർപ്പെടാൻ സാധിക്കില്ല. പ്രചാരണത്തിൽ പെങ്കടുക്കാൻ പാർട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഷീല ദീക്ഷിത് പറഞ്ഞു.
ജനഹിതമാണിത്. അതംഗീകരിക്കുക. 270 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിന് ശക്തനായ നേതാവ് ഇല്ലായിരുന്നു. അതു കൊണ്ടാണ്കോൺഗ്രസ് മൂന്നാമതായിപ്പോയതെന്നും ഷീല ദീക്ഷിത് പറഞ്ഞു. ഒരോ പരാജയത്തിലും ഒാരോ പാഠമുണ്ടെന്നും ഷീല ദീക്ഷിത് കൂട്ടിച്ചേർത്തു. തുടർച്ചയായി മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്നു ഷീല ദീക്ഷിത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തപ്പെട്ടിരുന്നെങ്കിലും പിന്നീട് എസ്പിയുമായി സഖ്യം വന്നതോടെ പിന്നിലായി,