India
ത്രിദിന സന്ദര്‍ശനത്തിനായി ടില്ലേഴ്സണ്‍ ഇന്ത്യയിലെത്തിത്രിദിന സന്ദര്‍ശനത്തിനായി ടില്ലേഴ്സണ്‍ ഇന്ത്യയിലെത്തി
India

ത്രിദിന സന്ദര്‍ശനത്തിനായി ടില്ലേഴ്സണ്‍ ഇന്ത്യയിലെത്തി

Jaisy
|
21 April 2018 9:06 PM GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും ടില്ലേഴ്സണ്‍ ഇന്ന് കൂടിക്കാഴ്ച നടത്തും

ത്രിദിന സന്ദര്‍ശനത്തിനായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും ടില്ലേഴ്സണ്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടില്ലേഴ്സന്റെ സന്ദര്‍ശനം.

ഒക്ടോബര്‍ 20 മുതല്‍ 27 വരെ അ‍ഞ്ച് രാഷ്ടങ്ങളിലായി സന്ദര്‍ശനത്തിന്റെ ഭാഗമായാണ് റെക്സ് ടില്ലേഴ്സണ്‍ ഇന്ത്യയിലെത്തിയത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടരിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്.ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉണ്ടാകും. മേഖലയിലെ തീവ്രവാദവിരുദ്ധ പോരാട്ടത്തിനായി ഇന്ത്യയുമായി സഹകരിക്കുമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ഇരു രാഷ്ട്രങ്ങളും ശക്തമായ നിലപാടെടുക്കാനും സാധ്യതയുണ്ട്.‌ മേഖലയിലെ സുരക്ഷ സംവിധാനങ്ങള്‍ പരിഷ്കരിക്കുന്നതും മോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

പ്രതിരോധ മേഖലയില്‍ യുഎസ് -അമേരിക്ക സഹകരണത്തിന് വഴിയൊരുക്കുന്ന കൂടുതല്‍ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് സൂചന. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ക്കായി യുഎസ് സഹായവും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യ, പാകിസ്താന്‍ , അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് മേഖലയിലെ ചൈനയുടെ ആധിപത്യത്തിനെതിരെ പ്രതിരോധം തീര്‍ക്കാനാണ് ടില്ലേഴ്സന്റെ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍.

Similar Posts