India
ഉര്‍ജ്ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ഉര്‍ജ്ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍
India

ഉര്‍ജ്ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍

Subin
|
22 April 2018 10:20 AM GMT

ആര്‍ബിഐയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സുബിര്‍ ഗോക്രണ്‍, മുഖ്യ സാമ്പത്തിക ഉപദോഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തുടങ്ങി ഏഴു പേരുടെ അന്തിമ പട്ടികയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉര്‍ജിത് പട്ടേലിനെ തിരഞ്ഞടുത്തത്.

റിസര്‍വ്വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍റായി ഉര്‍ജിത് പട്ടേലിനെ നിയമിച്ചു. ഇതുവരെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു ഇദ്ദേഹം. നിലവിലെ ഗവര്‍ണര്‍ രഘുറാം രാജന്‍ കാലവധി പൂര്‍ത്തിയാക്കിയ ശേഷം ഉര്‍ജ്ജിത് ചുമതലയേല്‍ക്കും.

ആര്‍ബിഐയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സുബിര്‍ ഗോക്രണ്‍, മുഖ്യ സാമ്പത്തിക ഉപദോഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തുടങ്ങി ഏഴു പേരുടെ അന്തിമ പട്ടികയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉര്‍ജിത് പട്ടേലിനെ തിരഞ്ഞടുത്തത്. റിസ്സര്‍വ്വ് ബാങ്കിന്റെ 24 ആമത് ഗവര്‍ണറാണ് 52കാരനായ ഉര്‍ജ്ജിത്. 1990 മുതല്‍ 94 വരെ ലോക ബാങ്കിന്റെ സഹോദര സ്ഥാപനമായ ഐഎംഎഫില്‍ ഉദ്യോഗസ്ഥനായിരുന്നു. റിസര്‍വ്വ് ബാങ്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായമായ ധനനയം തീരുമാക്കുന്നതിന്റെ ചുമതല 2013 മുതല്‍ ഉര്‍ജ്ജിത്തിനായിരുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലുള്‍പ്പെടെ രഘുറാം രാജന്‍ സ്വീകരിച്ച നയത്തില്‍ ഉര്‍ജ്ജിത്തിന്റെ സ്വാധീനം വലുതാണ്. റിലയന്‍സ്, ബോസ്റ്റണ്‍ കണ്‍സല്‍ട്ടിംഗ് ഗ്രൂപ്പ് എന്നിവയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല, അമേരിക്കയിലെ യാലെ സര്‍വ്വകലാശാല എന്നിവയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി, നിലവില്‍ കെനിയന്‍ പൗരത്വവും ഉര്‍ജ്ജിത്തിനുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഇദ്ദേഹത്തിന് ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം കേന്ദ്രം മൂന്ന് വര്‍ഷത്തേക്ക് കൂടി പുതിക്കിയിരുന്നു.

Related Tags :
Similar Posts