India
ജയലളിത സുഖം പ്രാപിക്കുന്നുവെന്ന് എഐഎ‍ഡിഎംകെജയലളിത സുഖം പ്രാപിക്കുന്നുവെന്ന് എഐഎ‍ഡിഎംകെ
India

ജയലളിത സുഖം പ്രാപിക്കുന്നുവെന്ന് എഐഎ‍ഡിഎംകെ

Sithara
|
22 April 2018 8:04 AM GMT

മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ജയലളിതയുമായി ദിവസവും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും എഐഎ‍ഡിഎംകെ

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിക്കുന്നുവെന്ന് എഐഎ‍ഡിഎംകെ. സര്‍ക്കാര്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ജയലളിതയുമായി ദിവസവും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു.

ജയലളിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും പറഞ്ഞു. ആശുപത്രിയിലെത്തി ജയലളിതയെയും ഡോക്ടര്‍മാരെയും സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം ഗവര്‍ണര്‍ വ്യക്തമാക്കിയത്. ജയലളിതയെ ചികിത്സിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നന്ദി അറിയിച്ച ഗവര്‍ണര്‍, മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ അതിവേഗം സുഖം പ്രാപിച്ചുവരികയാണെന്നും പറഞ്ഞു. എത്രയും വേഗം സുഖംപ്രാപിക്കട്ടേയെന്ന ആശംസയും അറിയിച്ചാണ് ഗവര്‍ണര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. ആപ്പോളോ ആശുപത്രിയിലെത്തിയ ഗവര്‍ണറെ ലോക്സഭാ ഡെപ്യൂട്ടി സ്‍പീക്കര്‍ എം തമ്പിദുരൈ, ധനമന്ത്രി ഒ പനീര്‍ശെല്‍വം, മന്ത്രിമാരായ പളനിസ്വാമി, പി തങ്കമണി, എസ്‍പി വേലുമണി, സി വിജയഭാസ്‍കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

Related Tags :
Similar Posts