India
മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഭൂരിപക്ഷം തെളിയിച്ചുമണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഭൂരിപക്ഷം തെളിയിച്ചു
India

മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഭൂരിപക്ഷം തെളിയിച്ചു

Sithara
|
22 April 2018 6:15 AM GMT

32 എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കിയാണ് ഭൂരിപക്ഷം തെളിയിച്ചത്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്ക് വോട്ട് .....

മണിപ്പൂര്‍ നിയമസഭയില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് വിശ്വാസ വോട്ട് നേടി. 32 എംഎല്‍എമാരുടെ പിന്തുണയാണ് ബിരേന്‍ സിങിന് ലഭിച്ചത്. കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു എംഎല്‍എ കൂടി പിന്തുണച്ചതോടെയാണ് കേവല ഭൂരിപക്ഷവും കടന്ന് ബിരേന്‍ സിങ് സുഗമമായി വിശ്വാസ വോട്ട് നേടിയത്.

60 അംഗങ്ങളുള്ള മണിപ്പൂര്‍ നിയമ സഭയില്‍ ബിജെപിയുടെ 21 അംഗങ്ങള്‍ക്ക് പുറമെ നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ 4 എംഎല്‍എമാര്‍, നാഗാ പീപ്പിള്‍സ് പാര്‍ട്ടിയുടെ -4, ത്രിണമൂല്‍ കോണ്‍ഗ്രസ്, എല്‍ജെപി എന്നിവയില്‍ നിന്നും ഒരു എംഎല്‍എ വീതവും, ഒരു സ്വതന്ത്ര എംഎല്‍എയുടെ കൂടി പിന്തുണ കൂടി ലഭിച്ച തോടെയാണ് സ്പീക്കറെ കൂടാതെ 30 പേരുടെ പിന്തുണയിലേക്ക് ബിജെപി പോയത്. ഒപ്പം കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു എംഎല്‍എ കൂടി പിന്തുണയുമായി എത്തിയതോടെ 32 ആയി. 28 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിന് സ്വന്തം എംഎല്‍എമാരുടെ പിന്തുടെ പോലും ഉറപ്പാക്കാനായില്ല.

വിശ്വാസ വോട്ടെടുപ്പിനായി ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭായോഗത്തില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നോമിനിയായ യുംനാം ഖേംചന്ദ് സിങിന് 33 വോട്ട് ലഭിച്ചതോടെ വിശ്വാസ വോട്ടെടുപ്പിലെ ജയം ബിജെപി ഉറപ്പിച്ചിരുന്നു. കൂറുമാറ്റം തടയാനും എംഎല്‍എമാരെ സ്വാധീനിക്കുന്നത് തടയാനും പിന്തുണക്കുന്ന എംഎല്‍എമാരെ ഗുവാഹത്തിയിലെ ഹോട്ടലില്‍ താമസിപ്പിക്കുക അടക്കമുള്ള നീക്കങ്ങളും ബിജെപി സ്വീകരിച്ചിരുന്നു.

Related Tags :
Similar Posts