കേന്ദ്ര സര്‍വകലാശാലക്കായി നിതീഷിന്റെ അഭ്യര്‍ഥന; പരിഗണിക്കാതെ മോദി
|പാറ്റ്ന സർവകലാശാലയുടെ നൂറാം വാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോദി
ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയതിന്റെ പേരിൽ ബിഹാറിൽ കേന്ദ്ര സർവകലാശാല സ്ഥാപിക്കാനുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശ്രമത്തിന് തിരിച്ചടി. പാറ്റ്ന സർവകശാലയ്ക്കു കേന്ദ്ര സർവകലാശാല പദവി നൽകണമെന്ന നിതീഷിന്റെ അഭ്യർഥന ബിഹാറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഗണിച്ചില്ല. പാറ്റ്ന സർവകലാശാലയുടെ നൂറാം വാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോദി. സർവകലാശാലക്ക് കേന്ദ്ര സർവകലാശാല പദവി നൽകണമെന്ന നിതീഷിന്റെ അഭ്യർഥന കേട്ട മോദി എന്നാല്‍ സർവകലാശാലയുടെ വികസനത്തിനായി പ്രവർത്തിക്കാന്‍ പൂര്വവിദ്യാർഥികളോടു സഹായമഭ്യർഥിക്കാൻ ഉപദേശിച്ച് ഒഴിഞ്ഞുമാറി.