India
ബോഫോഴ്സ്​ അഴിമതി കേസിലെ എഫ്ഐആര്‍ റദ്ദ് ചെയ്ത വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നുബോഫോഴ്സ്​ അഴിമതി കേസിലെ എഫ്ഐആര്‍ റദ്ദ് ചെയ്ത വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നു
India

ബോഫോഴ്സ്​ അഴിമതി കേസിലെ എഫ്ഐആര്‍ റദ്ദ് ചെയ്ത വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നു

Jaisy
|
22 April 2018 2:48 PM GMT

ഇതിനായി സിബിഐ ഡയറക്ടര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി

ബോഫോഴ്സ്​ അഴിമതി കേസിലെ എഫ്ഐആര്‍ റദ്ദ് ചെയ്ത ഡല്‍ഹി ഹൈകോടതിയുടെ 2005 ലെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി സിബിഐ. ഇതിനായി സിബിഐ ഡയറക്ടര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. ബോഫോഴ്‌സ് കമ്പനിയേയും കേസിലെ പ്രതികളായ ഹിന്ദുജ ബ്രദേഴ്സിനെയും വിധിയിലൂടെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ബോഫേഴ്സ് കമ്പനിയേയും കേസില്‍ പ്രതികളായ ഹിന്ദുജ ഗ്രൂപ്പിലെ ശ്രീചന്ദ്, ഗോപീ ചന്ദ്, പ്രകാശ് ചന്ദ് എന്നിവരെയും 2005ല്‍ ഡല്‍ഹി ഹൈകോടതി കുറ്റവിമുക്തരാക്കുകയും കേസിലെ എഫ് ആആര്‍ റദ്ദാക്കുകയും ചെയ്തിരുന്നു ഇതിനെതിരെ അന്ന് തന്നെ മേല്‍കോടതിയെ സമീപിക്കാന്‍ സിബിഐ തയ്യാറായെങ്കിലും യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സിബിഐ ഇപ്പോള്‍. ഇതിന് അനുമതി തേടി സിബിഐ കേന്ദ്രത്തെ സമീപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പഴയ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ കേന്ദ്രത്തിന് കഴിഞ്ഞ ദിവസം കത്ത് നല്‍കി. ബോഫോഴ്സ്​ അഴിമതി സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാന്‍ രാജീവ്​ഗാന്ധി ഇടപെട്ടുവെന്ന സ്വകാര്യ ഡിക്ടറ്റീവ് മൈക്കിൾ ഹെർഷ്​മാമിന്റെ ആരോപണം പരിശോധിക്കുന്നതും സിബിഐയുടെ പരിഗണനയിലുണ്ട്. ബോഫോഴ്സ്​ അഴിമതിയിയിലൂടെ ലഭിച്ച പണം സൂക്ഷിച്ചിരുന്ന സ്വിസ്​അക്കൗണ്ട്​ താൻ കണ്ടെത്തിയെന്നും ഡിക്ടറ്റീവ് അവകാശവാദം ഉന്നയിച്ചിരുന്നു. 1980 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്താണ് ബോഫോഴ്‌സ് ആയുധഇടപാട് സംബന്ധിച്ച വിവാദം ഉയര്‍ന്നത്.

Related Tags :
Similar Posts