India
മിസ്റ്റര്‍ മോദീ, മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ ഡീമോണിറ്റൈസ് ചെയ്യരുത്..!'മിസ്റ്റര്‍ മോദീ, മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ ഡീമോണിറ്റൈസ് ചെയ്യരുത്..!'
India

'മിസ്റ്റര്‍ മോദീ, മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ ഡീമോണിറ്റൈസ് ചെയ്യരുത്..!'

Muhsina
|
22 April 2018 5:24 AM GMT

വിജയ് ചിത്രം മെര്‍സലിനെതിരായ ബിജെപി പ്രചാരണത്തിനെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മോദിയോട്..

വിജയ് ചിത്രം മെര്‍സലിനെതിരായ ബിജെപി പ്രചാരണത്തിനെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മോദിയോട് മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ ഡീ മോണിറ്റൈസ് ചെയ്യരുതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശം. തമിഴ് സിനിമയെ ഇല്ലാതാക്കരുതെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

''മിസ്റ്റര്‍ മോദി, തമിഴ് സംസ്‌ക്കാരത്തിന്റേയും തമിഴ് ഭാഷയുടേയും ആഴത്തിലുള്ള ആവിഷ്‌കാരമാണ് സിനിമ. മെര്‍സലില്‍ ഇടപെട്ടുകൊണ്ട്, തമിഴ് പ്രതാപത്തെ ഡീമോണിറ്റൈസ് ചെയ്യരുത്.'' രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ജിഎസ്ടി, നോട്ട് നിരോധം, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനാണ് സിനിമക്കെതിരെ ബിജെപി പ്രതിഷേധം. കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിമര്‍ശന രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന് നിര്‍മാതാക്കള്‍ സമ്മതിച്ചിരുന്നു.

Mr. Modi, Cinema is a deep expression of Tamil culture and language. Don't try to demon-etise Tamil pride by interfering in Mersal

— Office of RG (@OfficeOfRG) October 21, 2017

Related Tags :
Similar Posts