India
രാജ്യസഭയിലേക്ക് ഇല്ലെന്ന് രഘുറാം രാജന്‍രാജ്യസഭയിലേക്ക് ഇല്ലെന്ന് രഘുറാം രാജന്‍
India

രാജ്യസഭയിലേക്ക് ഇല്ലെന്ന് രഘുറാം രാജന്‍

Sithara
|
22 April 2018 8:31 PM GMT

രാജ്യസഭാ എംപിയാകാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ നിരസിച്ചു.

രാജ്യസഭാ എംപിയാകാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ നിരസിച്ചു. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണ് ഇപ്പോള്‍ രഘുറാം രാജന്‍. അധ്യാപനം വിടാന്‍ താല്‍പര്യമില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

ജനുവരിയില്‍ മൂന്ന് പേരെയാണ് ആം ആദ്മി പാര്‍ട്ടി രാജ്യസഭയിലേക്ക് നിര്‍ദേശിക്കാന്‍ കഴിയുക. എഎപി ഒന്നാമതായി പരിഗണിച്ചത് രഘുറാം രാജനെയാണ്. പാര്‍ട്ടി നേതാക്കളെ പരിഗണിക്കുന്നതിന് പകരം വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ രാജ്യസഭയിലേക്ക് അയക്കാനാണ് എഎപിയുടെ തീരുമാനം.

മോദി അമിത് ഷായെ രാജ്യസഭയിലെത്തിച്ചപ്പോള്‍ അരവിന്ദ് കെജ്‍രിവാള്‍ പരിഗണിച്ചത് രഘുറാം രാജനെയാണെന്ന് എഎപി നേതാവ് ആശിഷ് ഖേതന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയുണ്ടായി.

Similar Posts