ഗുജറാത്തില്‍ കൊലപാതകകുറ്റത്തിനു സിംഹങ്ങള്‍ പിടിയില്‍; കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവ്
|3 പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് 18 ആണ് സിംഹങ്ങളെ പൊലീസ് പിടികൂടി. കുറ്റം തെളിഞ്ഞാല്‍ കുറ്റവാളിയായ സിംഹത്തെ ജീവിതം മുഴുവന്‍ മൃഗശാലയിലെ കൂട്ടിലടക്കാന്‍ നടപടിയുണ്ടാകും
3 പേരെ കൊലപ്പെടുത്തിയ കുറ്റത്തിന് 18 ആണ് സിംഹങ്ങളെ പൊലീസ് പിടികൂടി. കുറ്റം തെളിഞ്ഞാല്‍ കുറ്റവാളിയായ സിംഹത്തെ ജീവിതം മുഴുവന്‍ മൃഗശാലയിലെ കൂട്ടിലടക്കാന്‍ നടപടിയുണ്ടാകും. ഗുജറാത്തിലാണ് സംഭവം. കസ്റ്റഡിയിലുള്ള 18 സിംഹങ്ങളുടേയും കാലടയാളങ്ങളും വിസര്‍ജ്യങ്ങളും വിദഗ്ധര്‍ പരിശേധിച്ചു കൊണ്ടിരിക്കുകയാണ്. കൊലപാതകിയെ കണ്ടെത്തുന്ന മുറക്ക് കൂട്ടിലടക്കാന്‍ നടപടിയുണ്ടാകും. ബാക്കിയുള്ള സിംഹങ്ങളെ വനത്തിലേക്ക് തിരിച്ചുവിടും. അധികൃതര്‍ സിംഹങ്ങളുടെ സ്വഭാവം കൂടെ പരിശോധിക്കുന്നുണ്ടെന്നും വന്യജീവി ഗവേഷക റുച്ചി ദേവെ മാധ്യമങ്ങളെ അറിയിച്ചു. നരഭോജി സിംഹങ്ങള്‍ മനുഷ്യനെ കണ്ടാല്‍ അക്രമാസക്തരാവും. കുറ്റം ചെയ്ത സിംഹത്തെ കണ്ടെത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും 9 സിംഹങ്ങളുടെ പരിശോധനാ ഫലം കൂടി കിട്ടിയാലേ അന്തിമ തീരുമാനമെടുക്കാന്‍ പറ്റുകയുള്ളൂവെന്നും ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നതോദ്യോഗസ്ഥന് ജെഎ ഖാന് പറഞ്ഞു. വംശ നാശം സംഭവിക്കുന്ന ഏഷ്യന്‍ സിംഹങ്ങളുടെ വംശത്തില്‍ പെട്ടതാണ് സംശയിക്കപ്പെടുന്ന സിംഹങ്ങള്‍ മുഴുവനും. വനഭൂമി കയ്യേറ്റങ്ങളുടെ ഭാഗമായി ആവാസ വ്യവസ്ഥ ചുരുങ്ങുന്ന സിംഹങ്ങള്‍ ജനവാസ മേഖലയിലേക്ക് കടന്നുവരാന്‍ സാധ്യതയേറുകയാണെന്നും ഇത് മനുഷ്യരുടേയും സിംഹങ്ങളുടേയും ജീവിതത്തിനു ഭീഷണിയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തില്‍ ആകെ 400ഓളം ഏഷ്യന്‍ സിംഹങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഗുജറാത്തിലെ ഗീര്‍ വനത്തിലാണ് ഈ സിംഹങ്ങളൊക്കെയുള്ളത്. എന്നാല്‍ 270 സിംഹങ്ങളെ ഉള്‍കൊള്ളാനുള്ള ശേഷി മാത്രമേ ഗീര്വനത്തിനുള്ളൂ എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ചില സിംഹങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാറിനോട് ഉത്തരവിട്ടിരുന്നെങ്കിലും ഇത് വരെ നടപടികളൊന്നുമായിട്ടില്ല.