India
ദലിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ മോദി കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയായിരുന്നുവെന്ന് മായാവതിദലിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ മോദി കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയായിരുന്നുവെന്ന് മായാവതി
India

ദലിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ മോദി കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയായിരുന്നുവെന്ന് മായാവതി

Damodaran
|
23 April 2018 1:52 PM GMT

ഒരൊറ്റ ദലിത് വോട്ട് പോലും ലഭിക്കാനിടയില്ലെന്ന് മോദിക്കറിയാം അതിനാലാണ് ദലിതരെ സ്വാധീനിക്കാനുള്ള വാക്കുകളുമായി അദ്ദേഹം....

ദലിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുഭകര്‍ണനെപ്പോലെ ഉറങ്ങുകയായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ദലിത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഗോരക്ഷകര്‍കര്‍ക്കെതിരെ മോദി ഇപ്പോള്‍ രംഗതെത്തിയിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

മോദി കഴിഞ്ഞ രണ്ടു വര്‍ഷം നിശബ്ദനായിരുന്നു. തുടര്‍ച്ചയായി ആറു മാസം ഉറങ്ങുന്ന കുംഭകര്‍ണനെപ്പോലെയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ് പോലുള്ള സുപ്രധാന തെരഞ്ഞെടുപ്പകള്‍ നടക്കാനിരിക്കുന്നതിനാലാണ് മോദി ഇപ്പോള്‍ ഞെട്ടി ഉണര്‍ന്നിട്ടുള്ളത്. ഒരൊറ്റ ദലിത് വോട്ട് പോലും ലഭിക്കാനിടയില്ലെന്ന് മോദിക്കറിയാം അതിനാലാണ് ദലിതരെ സ്വാധീനിക്കാനുള്ള വാക്കുകളുമായി അദ്ദേഹം രംഗതെത്തിയിട്ടുള്ളത് - മായാവതി കുറ്റപ്പെടുത്തി.

Similar Posts