India
നോട്ട് അസാധുവാക്കൽ ഈ വർഷത്തെ ഏറ്റവും വലിയ അഴിമതിയെന്ന് പി.ചിദംബരംനോട്ട് അസാധുവാക്കൽ ഈ വർഷത്തെ ഏറ്റവും വലിയ അഴിമതിയെന്ന് പി.ചിദംബരം
India

നോട്ട് അസാധുവാക്കൽ ഈ വർഷത്തെ ഏറ്റവും വലിയ അഴിമതിയെന്ന് പി.ചിദംബരം

Ubaid
|
23 April 2018 12:57 AM GMT

ഒരാള്‍ക്ക് 34 കോടിയുടെ പുതിയ രണ്ടായിരം രൂപാ നോട്ട് കിട്ടുന്നത് എങ്ങനെയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണിത്. ഇതിനെക്കുറിച്ച് അന്വേഷിക്കണം.

കള്ളപ്പണക്കാര്‍ക്ക് ഇത്രയധികം രണ്ടായിരം രൂപ നോട്ടുകള്‍ എങ്ങനെ കിട്ടിയെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ട്. നോട്ട് അച്ചടി ശാലകള്‍ കള്ളപ്പണക്കാര്‍ക്ക് നേരിട്ട് നോട്ടുകള്‍ നല്കുന്നുണ്ടോയെന്നും ചിദംബരം ചോദിച്ചു. ഒരാള്‍ക്ക് 34 കോടിയുടെ പുതിയ രണ്ടായിരം രൂപാ നോട്ട് കിട്ടുന്നത് എങ്ങനെയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണിത്. ഇതിനെക്കുറിച്ച് അന്വേഷിക്കണം. ചിദംബരം ആവശ്യപ്പെട്ടു.

ലോകത്ത് ആരും തന്നെ നോട്ട് അസാധുവാക്കലിനെക്കുറിച്ചു നല്ലതു പറയുന്നില്ല. എല്ലാ പ്രധാനപ്പെട്ട മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും തീരുമാനത്തെ അപലപിക്കുകയായിരുന്നുവെന്നും ചിദംബരം പറഞ്ഞു. നാഗ്പൂരിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇത്തരത്തിലൊരു തീരുമാനം നടപ്പാക്കുന്നതിനു മുൻപായി സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചിക്കേണ്ടതായിരുന്നു. ബിജെപിയുടെ സ്വന്തം നേതാവായ യശ്വന്ത് സിൻഹയുമായോ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായോ ചർച്ച നടത്താമായിരുന്നു.

Similar Posts