ജിഹാദി എന്നാരോപിച്ച് കൊലപാതകം: ജെഎന്‍യുവിലും പ്രതിഷേധം
|മുസ്ലിം - ദളിത് - ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി രാജ്യത്ത് വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും പ്രതിഷേധം. രാജസ്ഥാനില്‍ ലൌ ജിഹാദ് ആരോപിച്ച് മുസ്ലിം മധ്യവയസ്കനെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിന്റെ..
മുസ്ലിം - ദളിത് - ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി രാജ്യത്ത് വര്‍ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും പ്രതിഷേധം. രാജസ്ഥാനില്‍ ലൌ ജിഹാദ് ആരോപിച്ച് മുസ്ലിം മധ്യവയസ്കനെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. എസ്ഐഒ, വൈഎഫ്ഡിഎ, ബാസോ എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
രാജ്യത്ത് ബിജെപിയും ആര്‍എസ്എസും പടര്‍ത്തുന്ന ഹിന്ദുത്വ ഭീകരതക്കെതിരായിട്ടായിരുന്നു വിദ്യാര്‍ത്ഥി പ്രതിഷേധം. വ്യാജ ഏറ്റുമുട്ടല്‍ മുതല്‍ ലൌജിഹാദ് വരെ ആയുധമാക്കി ന്യൂനപക്ഷ വിഭാഗങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. രക്തം കൊണ്ട് രാജ്യത്തെ ശുദ്ധീകരിക്കുകയാണെന്ന പ്രതീതിയാണ് ഇവര്‍ ജനിപ്പിക്കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത പ്രൊഫ. മനീഷ സെയ്തി കൂട്ടിച്ചേര്‍ത്തു. ''നേരത്തെ മുസ്ലിങ്ങളെ പരിഗണിക്കാന്‍ കൊള്ളാത്തവരായാണ് കണക്കാക്കിയിരുന്നത്. പിന്നീട് വ്യാജ ഏറ്റുമുട്ടലിന് ഇരകളാക്കി. നിലവില്‍ ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്കും ഇരകളാക്കുന്നു.'' മനീഷ സെയ്തി പറഞ്ഞു.
മുസ്ലിം - ദളിത് - ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് നീങ്ങണമെന്നും പ്രതിഷേധകൂട്ടായ്മ ആവശ്യപ്പെട്ടു.