കേരനില്‍ പാകിസ്താനെതിരെ ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം
|കഴിഞ്ഞദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ ജവാന് മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള പ്രത്യാക്രമണം ശക്തമാക്കിയിരുന്നു.
ജമ്മു കശ്മീരിലെ കേരന്‍ സെക്ടറില്‍ ഇന്ത്യന്‍ സേനയുടെ ഭാഗത്ത് നിന്നുണ്ടായ ശക്തമായ തിരിച്ചടിയില്‍ നാല് പാകിസ്താന് പോസ്റ്റുകള്‍ തകര്‍ന്നു. പാകിസ്താന് കനത്ത നാശനഷ്ടമുണ്ടായതായും സൈന്യം അറിയിച്ചു.
കഴിഞ്ഞദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ ജവാന് മരിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള പ്രത്യാക്രമണം ശക്തമാക്കിയിരുന്നു. ഇന്നലെ രാത്രി കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ സേന പാകിസ്താന് നല്‍കിയത്. കേരന്‍ സെക്ടറിലുണ്ടായ ആക്രമണത്തില്‍ നാല് പാകിസ്താന് പോസ്റ്റുകള്‍ സൈന്യം തകര്‍ത്തു.
കൂടാതെ പാകിസ്താന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി നിയന്ത്രണ വിധേയമാണെന്നും രാത്രി വൈകിയും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. അതേസമയം ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്താന് പ്രകോപനം സൃഷ്ടിക്കുന്നത്. ആര്‍എസ് പുര സെക്ടറിലും പകിസ്തന്റെ പ്രകോപനമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.