India
എന്‍റെ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ല: കേന്ദ്ര ഉത്തരവിനെതിരെ മമത"എന്‍റെ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ല": കേന്ദ്ര ഉത്തരവിനെതിരെ മമത
India

"എന്‍റെ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ല": കേന്ദ്ര ഉത്തരവിനെതിരെ മമത

Sithara
|
24 April 2018 11:51 AM GMT

ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് തള്ളി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. താന്‍ ഒരിക്കലും ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് മമത വ്യക്തമാക്കി. അതിന്‍റെ പേരില്‍ തന്‍റെ ഫോണ്‍ കട്ട് ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെയെന്നും മമത പറഞ്ഞു.

ജനങ്ങളുടെ അവകാശങ്ങളിലും സ്വകാര്യതയിലും കേന്ദ്രസര്‍ക്കാര്‍ കൈകടത്തുകയാണ്. സ്വേച്ഛാധിപത്യ ഭരണമാണ് മോദി സര്‍ക്കാര്‍ രാജ്യത്ത് നടത്തുന്നതെന്നും മമത കുറ്റപ്പെടുത്തി. മാര്‍ച്ച് 23ന് മുമ്പായി ഫോണ്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ടെലകോം മന്ത്രാലയത്തിന്റെ ഉത്തരവിനോടാണ് മമതയുടെ പ്രതികരണം.

മോദി സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ 8ന് കരിദിനമായി ആചരിക്കുമെന്നും മമത വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെ പതിനേഴോളം പാര്‍ട്ടികള്‍ നോട്ട് അസാധുവാക്കിയതിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കും.

Similar Posts