India
രാജീവ് ഗാന്ധി വധക്കേസ്; ബോംബ് നിര്‍മ്മിച്ചത് ആരെന്ന് സുപ്രിം കോടതിരാജീവ് ഗാന്ധി വധക്കേസ്; ബോംബ് നിര്‍മ്മിച്ചത് ആരെന്ന് സുപ്രിം കോടതി
India

രാജീവ് ഗാന്ധി വധക്കേസ്; ബോംബ് നിര്‍മ്മിച്ചത് ആരെന്ന് സുപ്രിം കോടതി

Ubaid
|
25 April 2018 11:55 AM GMT

കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളന്റെ പങ്കെന്താണെന്നും ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബോംബ് നിര്‍മ്മിച്ചത് ആരെന്ന് സുപ്രിം കോടതി. ബോംബ് നിര്‍മ്മാണത്തിലും ഗൂഢാലോചനയിലും, കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പേരറിവാളന്റെ പങ്കെന്താണെന്നും ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. ഇക്കാര്യങ്ങളില്‍ നടക്കുന്ന തുടരന്വേഷണത്തിന്റെ ഫലമെന്താണെന്ന കാര്യം ബുധനാഴ്ച അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബിന്റെ നിര്‍മ്മാണത്തിന് രണ്ട് ബാറ്ററികള്‍ നല്‍കിയെന്നതാണ് പേരറിവാളനെതിരെ കണ്ടെത്തിയ കുറ്റം. എന്നാല്‍, സിബിഐയും,കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും, അതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.

Similar Posts