India
ആധാറുമായി ബന്ധിപ്പിക്കല്‍: മാര്‍ച്ച് 31 വരെ സമയം നല്‍കാമെന്ന് കേന്ദ്രംആധാറുമായി ബന്ധിപ്പിക്കല്‍: മാര്‍ച്ച് 31 വരെ സമയം നല്‍കാമെന്ന് കേന്ദ്രം
India

ആധാറുമായി ബന്ധിപ്പിക്കല്‍: മാര്‍ച്ച് 31 വരെ സമയം നല്‍കാമെന്ന് കേന്ദ്രം

Jaisy
|
25 April 2018 9:59 AM GMT

നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം

ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ഉള്‍പ്പെടെയുള്ളവ ആധാറുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് 31വരെ സമയം നീട്ടി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ നിലവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്കും ആധാര്‍ ബന്ധിപ്പിക്കുമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കും മാത്രമേ സമയം നീട്ടി നല്‍കുകയുള്ളൂവെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചിന് മുന്‍പാകെയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ആധാറിന്‍മേലുള്ള കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ ആധാര്‍ കാര്‍ഡില്ലെങ്കിലും പിന്നീട് ആധാറുമായി ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ തയാറാകുന്നവര്‍ക്കെതിരെ ഒരു നടപടിയുമെടുക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ ഉറപ്പു നല്‍കി. ഇത്തരക്കാര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ മാര്‍ച്ച് 31 വരെ യാതൊരു തടസ്സവും ഉണ്ടാകുകയില്ല. ആനുകൂല്യം ലഭ്യമാക്കാന്‍ നിലവിലുള്ള മറ്റ് സര്‍ക്കാര്‍ അംഗീകൃത രേഖകള്‍ മതിയാകും.

Related Tags :
Similar Posts