ജാതി സെന്‍സസ്: റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്രം തുടര്‍നടപടിയെടുത്തില്ല
|2015ല്‍ പുറത്തുവിട്ട സെന്‍സെസിലെ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ വിദഗ്ധ സമിതിയെ പോലും ഇതുവരേയും നിയോഗിച്ചില്ല
2011ലെ ജാതി സെന്‍സസിന്‍റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടും റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്രം തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ല. 2015ല്‍ പുറത്തുവിട്ട സെന്‍സെസിലെ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ വിദഗ്ധ സമിതിയെ പോലും ഇതുവരേയും നിയോഗിച്ചില്ല. ഇതുമൂലം അര്‍ഹമായ ആനുകൂല്യം പിന്നാക്ക വിഭാഗക്കാര്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്നാണ് ആരോപണം.
2011ല്‍ നടത്തിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ജാതിസെന്‍സെസിലെ കണ്ടെത്തലുകള്‍ 2015ലാണ് പ്രസിദ്ധപ്പെടുത്തിയത്. ഇത് പ്രകാരം രാജ്യത്ത് 46 ലക്ഷത്തോളം ജാതികളും ഉപജാതികളുമെല്ലാമുണ്ട്. ഇവ വിലയിരുത്തി മേല്‍നടപടി സ്വീകരിക്കാനായി നീതി ആയോഗ് ഉപാധ്യക്ഷന്‍റെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കേന്ദ്രം തീരുമാനിച്ചെങ്കിലും നടപടിയുണ്ടായില്ല.
വിദഗ്ധ സമിതിയംഗങ്ങളെ നിയോഗിക്കാതെ സെന്‍സസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് ആരോപണം.
അശാസ്ത്രീയമായി വിവര ശേഖരണം നടത്തിയതാണ് ജാതികളുടേയും ഉപജാതികളുടേയും എണ്ണം പെരുകാനിടയായതെന്ന വിമര്‍ശനവും ശക്തമാണ്.