India
വിവാഹത്തിന് ബാന്‍ഡ് ഉപയോഗിച്ചു; ദലിതരുടെ കിണറ്റില്‍ മണ്ണെണ്ണ കലര്‍ത്തി സവര്‍ണരുടെ പ്രതികാരംവിവാഹത്തിന് ബാന്‍ഡ് ഉപയോഗിച്ചു; ദലിതരുടെ കിണറ്റില്‍ മണ്ണെണ്ണ കലര്‍ത്തി സവര്‍ണരുടെ പ്രതികാരം
India

വിവാഹത്തിന് ബാന്‍ഡ് ഉപയോഗിച്ചു; ദലിതരുടെ കിണറ്റില്‍ മണ്ണെണ്ണ കലര്‍ത്തി സവര്‍ണരുടെ പ്രതികാരം

Sithara
|
26 April 2018 9:01 AM GMT

ദലിത് കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന് ബാന്‍ഡ് സംഘത്തെ ഏര്‍പ്പാടാക്കിയതിന് പ്രതികാരമായി ഉന്നതജാതിക്കാര്‍ ദലിതരുടെ കിണറ്റില്‍ മണ്ണെണ്ണ കലര്‍ത്തി

ദലിത് കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന് ബാന്‍ഡ് സംഘത്തെ ഏര്‍പ്പാടാക്കിയത് ഇഷ്ടമാവാതിരുന്ന സവര്‍ണര്‍ ദലിതരുടെ കിണറ്റില്‍ മണ്ണെണ്ണ കലര്‍ത്തി. മധ്യപ്രദേശിലെ മാദ ഗ്രാമത്തിലാണ് സംഭവം. അഞ്ഞൂറോളം ദലിതര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന കിണറാണ് ഉപയോഗശൂന്യമായത്. വെള്ളം കുടിക്കാനില്ലായതോടെ നദിക്കരയില്‍ കുഴി കുത്തിയാണ് ഗ്രാമീണര്‍ ഇപ്പോള്‍ വെള്ളമെടുക്കുന്നത്.

ഗ്രാമത്തിലെ ചന്ദര്‍ മേഘ്‌വാള്‍ മകള്‍ മമ്തയുടെ വിവാഹത്തിന് വരനെ സ്വീകരിക്കാന്‍ ബാന്‍ഡ് സംഘത്തെ ഏര്‍പ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ദലിത് കുടുംബങ്ങളിലെ കല്യാണത്തിന് വരനെ സ്വീകരിക്കാന്‍ ധോലക് എന്ന സംഗീതോപകരണം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് അലിഖിത നിയമം. ബാന്‍ഡ് സംഘത്തെ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്ന് ചന്ദര്‍ മേഘ്‌വാളിനെ സാമൂഹ്യമായി ബഹിഷ്‌കരിക്കുമെന്ന് സവര്‍ണര്‍ ഭീഷണിപ്പെടുത്തി. പൊലീസ് സംരക്ഷണത്തിലാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് പൊലീസ് മടങ്ങിയതിന് പിന്നാലെ ദലിതര്‍ വെള്ളമെടുക്കുന്ന കിണറ്റില്‍ സവര്‍ണര്‍ മണ്ണെണ്ണ കലര്‍ത്തുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഇപ്പോള്‍ കുടിവെള്ളത്തിനായി 2 കിലോമീറ്റര്‍ നടക്കേണ്ട ഗതികേടിലാണ് ഗ്രാമീണര്‍.

Similar Posts