India
India
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ കളിപ്പാവയാണെന്ന് കോണ്‍ഗ്രസ്
|26 April 2018 6:04 AM GMT
രാഹുല്‍ ഗാന്ധിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയില്‍ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ്.
രാഹുല്‍ ഗാന്ധിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിയില്‍ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ്. കമ്മീഷന് ബിജെപിയുടെ കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണ്. ടെലിവിഷന്‍ അഭിമുഖത്തിന്റെ പേരില്‍ രാഹുലിനെതിരെ നടപടിയെടുത്ത കമ്മീഷന് എന്തുകൊണ്ട് വോട്ടെടുപ്പ് ദിനത്തിലെ മോദിയുടെ റോഡ് ഷോയില്‍ നടപടി എടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.
രാഹുല്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് രാഹുല്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനെതിരെയാണ് ബിജെപി പരാതി നല്‍കിയത്.