India
ലൈംഗികചൂഷണം: ഇരയായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനത്തോടെ മൂന്നുമാസം അവധിലൈംഗികചൂഷണം: ഇരയായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനത്തോടെ മൂന്നുമാസം അവധി
India

ലൈംഗികചൂഷണം: ഇരയായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനത്തോടെ മൂന്നുമാസം അവധി

Alwyn K Jose
|
26 April 2018 7:34 PM GMT

ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ശമ്പളത്തോടെ മൂന്നുമാസത്തെ അവധി അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ശമ്പളത്തോടെ മൂന്നുമാസത്തെ അവധി അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് വേണ്ടിയാണ് മൂന്നുമാസം അവധി അനുവദിക്കുന്നത്. അന്വേഷണ കാലാവധിയില്‍ വേതനത്തോടെ അവധി നല്‍കുന്നത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പേഴ്സനല്‍ ആന്‍റ് ട്രെയിനിങ് വകുപ്പാണ് പുറത്തറിക്കിയത്. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ മാനസികാവസ്ഥ പരിഗണിച്ചുകൊണ്ടാണ് തൊഴിലിടങ്ങളില്‍ നിന്നും അവര്‍ക്ക് അവധി അനുവദിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ലൈംഗിക അതിക്രമകേസുകളില്‍ ഇരകളായവരെ സാക്ഷികള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നീക്കം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത്നേരത്തെ അനുവദിച്ചിരുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ 2013ല്‍ കൊണ്ടുവന്ന ‘തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

Related Tags :
Similar Posts