India
ഹിമാചലില്‍ മണ്ണിടിച്ചില്‍; മരണം 46 ആയിഹിമാചലില്‍ മണ്ണിടിച്ചില്‍; മരണം 46 ആയി
India

ഹിമാചലില്‍ മണ്ണിടിച്ചില്‍; മരണം 46 ആയി

Sithara
|
27 April 2018 12:47 AM GMT

ഹിമാചല്‍ പ്രദേശില്‍ ശനിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 46 ആയി

ഹിമാചല്‍ പ്രദേശില്‍ ശനിയാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 46 ആയി. പത്താന്‍കോട്ട് ഹൈവേയില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ബസ്സുകള്‍ മണ്ണിനടിയില്‍ പെട്ടു. ബസ്സുകളില്‍ അന്‍പതിലേറെ യാത്രക്കാരുണ്ടായിരുന്നു. മരണസംഖ്യ ഉയരുമെന്നാണ് സൂചന.

മേഘ വിസ്ഫോടനത്തെ തുടര്‍ന്നാണ് ഹിമാചല്‍പ്രദേശില്‍ കനത്ത മണ്ണിടിച്ചിലുണ്ടായത്. 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഹിമാചല്‍പ്രദേശ് റോഡ് വേയ്സിന്‍റെ രണ്ട് ബസുകളാണ് ഇന്നലെ മണ്ണിനടിയില്‍ പെട്ടത്. ഇതിന് പുറമെ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോവുകയും നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. മാണ്ഡി - പത്താന്‍കോട്ട് ദേശീയപാത അപകടത്തെ തുടര്‍ന്ന് അടച്ചു. ഇതോടെ നിരവധി വാഹനങ്ങള്‍ പ്രദേശത്ത് കുടുങ്ങിയിട്ടുണ്ട്. മഴയും മണ്ണിടിച്ചിലും ശക്തമായി തുടരുകയാണ്. ഇതിനാല്‍ ഞായറാഴ്ച രാത്രിയോടെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്‍റെയും പോലീസിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. മുഖ്യമന്ത്രി വീരഭദ്രസിങ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം മണാലിയില്‍നിന്ന് കത്രയിലേക്ക് പോയ ബസ്സും അപടത്തില്‍ പെട്ടിരുന്നു. ബസില്‍ എട്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts