India
വേനല്‍ചൂടില്‍ രാജ്യം; ഈ വര്‍ഷത്തെ ഏറ്റവും വലിയ ചൂടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംവേനല്‍ചൂടില്‍ രാജ്യം; ഈ വര്‍ഷത്തെ ഏറ്റവും വലിയ ചൂടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
India

വേനല്‍ചൂടില്‍ രാജ്യം; ഈ വര്‍ഷത്തെ ഏറ്റവും വലിയ ചൂടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

admin
|
27 April 2018 4:01 PM GMT

വരള്‍ച്ചാ കെടുതി കൂടുതല്‍ രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍

രാജ്യത്ത് വേനല്‍ചൂട് വര്‍ധിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ കാലമാണിതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് വരള്‍ച്ചാ കെടുതി രൂക്ഷമായിരിക്കുന്നത്. കനത്ത ചൂടില്‍ രാജ്യത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 160 കടന്നു.

പതിവിലും വിപരീതമായി കൊടുംചൂടിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മണ്‍സൂണ്‍ വരെ ചൂട് തുടരുമെന്നാണ് റിപ്പോര്‍ട്ട്. പലപ്പോഴും 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് ചൂട്. മെയ് മാസത്തില്‍ കണക്കാക്കിയിരിക്കുന്ന താപനില ഏപ്രിലില്‍ തന്നെ അനുഭവപ്പെട്ടു. പലയിടങ്ങളിലും നേരത്തെ പ്രതീക്ഷിച്ചതിനേക്കാള്‍ 5 ഡിഗ്രി കൂടുതലാണ് ചൂടെന്നതും ഞെട്ടിപ്പിക്കുന്നതാണ്,

‌രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വരള്‍ച്ചാ കെടുതി രൂക്ഷമാണ്. തെക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. കൊടും ചൂടില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഒറീസയിലും ആന്ധ്രാ പ്രദേശിലും തെലുങ്കാനയിലും മഹാരാഷ്ട്രയിലും 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് ചൂടിന്റെ പ്രത്യാഘാതം കൂടുതലായി അനുഭവിക്കുന്നത്.സൂര്യാഘാതം ഏല്‍ക്കുന്നത് പതിവായി.

2006ന് ശേഷം തെലുങ്കാനയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തുന്നത് ഇത്തവണയാണ്. 45 പേരാണ് കൊടുംചൂടില്‍ തെലുങ്കാനയില്‍ മരിച്ചത്. മഹാബൂബ്‌നഗര്‍ ജില്ലയില്‍ മാത്രം 28 പേരാണ് ഇതുവരെ മരിച്ചത്.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. തെക്കന്‍ ജില്ലകളില്‍ വേനല്‍മഴ അല്പം ആശ്വാസമയെങ്കിലും വടക്കന്‍ ജില്ലകള്‍ ചുട്ടുപൊള്ളുകയാണ്. സംസ്ഥാനത്ത് പാലക്കാടാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. പാലക്കാട് കഴിഞ്ഞാല്‍ കോഴിക്കോടും കണ്ണൂരുമാണ് ഏറ്റവും കൂടുതല്‍ ചൂട്.

Similar Posts