ബാബാ രാംദേവിന്റെ പദഞ്ജലി ആയുര്‍വേദയുടെ പരസ്യങ്ങള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധം
|പ്രില്‍ 2015 മുതല്‍ ജൂലൈ 2016 വരെയുള്ള കാലഘട്ടത്തിലാണ് പദഞ്ജലി ആയുവര്‍വേദ ഉത്പന്നങ്ങളുടെ ടിവിയിലും പത്രങ്ങളിലും വന്ന പരസ്യങ്ങള്‍ സംബന്ധിച്ച പരാതികള്‍
യോഗ ഗുരു ബാബാ രാംദേവിന്റെ പദഞ്ജലി ആയുര്‍വേദയുടെ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ലഭിച്ച 33 പരാതികളില്‍ 25 എണ്ണത്തിലും ചട്ട ലംഘനം നടന്നതായി കണ്ടെത്തല്‍. പരാതിക്ക് കാരണമായ 25 പരസ്യങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ളതാണെന്ന് കണ്ടെത്തി്യിട്ടുള്ളത്. ഏപ്രില്‍ 2015 മുതല്‍ ജൂലൈ 2016 വരെയുള്ള കാലഘട്ടത്തിലാണ് പദഞ്ജലി ആയുവര്‍വേദ ഉത്പന്നങ്ങളുടെ ടിവിയിലും പത്രങ്ങളിലും വന്ന പരസ്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ ലഭ്യമായതെന്ന് ഇതുസംബന്ധിച്ച് ഒരു ചോദ്യത്തിനുള്ള ഉത്തരമായി കേന്ദ്രമന്ത്രി രാജ്വര്ഥന് റാത്തോര്‍ ലോക്സഭയെ അറിയിച്ചു.
ചട്ടം ലംഘിച്ച 21 പരസ്യങ്ങളില്‍ 17 എണ്ണം സ്വയം നിയന്ത്രണത്തിന് അഡ്വര്‍ട്ടൈസിങ് സ്റ്റാന്‍ഡാര്‍ഡ്സ് കൌണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്സിഐ) ഏര്‍പ്പെടുത്തിയ ചട്ടങ്ങളുടെ ലംഘനമാണെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ടെലിവിഷനിലൂടെ വന്ന രണ്ട് പരസ്യങ്ങളും ചട്ട ലംഘനമാണെന്ന് കണ്ടെത്തിയവില് ഉള്‍പ്പെടും.