ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം രാജ്യം ചെറുക്കണം: രാഷ്ട്രപതി
|രാജ്യത്തെ ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണത്തെ അപലപിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദു
രാജ്യത്തെ ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണത്തെ അപലപിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. ലോകം ഭീകരതയുടെ നാളുകളിലൂടെയാണ് കടന്ന് പോകുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാന്‍ ശ്രമം നടക്കുന്നതായും രാഷ്ട്രപതി പറഞ്ഞു.
എഴുപതാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് രാജ്യത്ത് ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ രാഷ്ട്രപതി രംഗത്തെത്തിയത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയില്‍ വീഴ്ച വരുത്തിയാല്‍ പരിഷ്കൃതമായ സമൂഹമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. മൂല്യങ്ങളും നേട്ടങ്ങളും അയല്‍രാജ്യങ്ങളുമായി പങ്കുവച്ചുകൊണ്ട് രാജ്യം പുതിയ ബന്ധങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ചരക്ക് സേവന നികുതി ബില്‍ പാസാക്കാനായത് ജനാധിപത്യത്തിന്റെ പക്വതയാണ് കാണിക്കുന്നത്. ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് രാജ്യത്തിന്റെ സുരക്ഷക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.