India
മോദിയെ വിമര്‍ശിച്ച പൊലീസുകാരനെ സസ്പെന്‍റ് ചെയ്തുമോദിയെ വിമര്‍ശിച്ച പൊലീസുകാരനെ സസ്പെന്‍റ് ചെയ്തു
India

മോദിയെ വിമര്‍ശിച്ച പൊലീസുകാരനെ സസ്പെന്‍റ് ചെയ്തു

Sithara
|
28 April 2018 8:03 PM GMT

വാട്സ് ആപ്പില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനാണ് നടപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പൊലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്‍റ് ചെയ്തു. വാട്സ് ആപ്പില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനാണ് നടപടി. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലെ രമേഷ് ഷിന്‍ഡെ എന്ന പൊലീസുകാരനെയാണ് സസ്പെന്‍റ് ചെയ്തത്.

മുന്‍മന്ത്രി ബാലാ സാഹിബിന്‍റെ സുരക്ഷാ ചുമതലയിലായിരുന്നു രമേഷ് ഷിന്‍ഡെ. സൈബര്‍ സെല്‍ അന്വേഷണത്തിന് ശേഷമാണ് ഷിന്‍ഡെക്കെതിരെ നടപടിയെടുത്തതെന്ന് അഹമ്മദ്നഗര്‍ എസ്‍പി രഞ്ജന്‍ കുമാര്‍ ശര്‍മ പറഞ്ഞു.

Similar Posts