നിങ്ങള്‍ ഗോ രക്ഷ നടത്തുമ്പോള്‍ മാനവ രക്ഷ ആരു ചെയ്യുമെന്ന് മോദി മന്ത്രിസഭയിലെ അംഗം
|ത്. ദലിതര്‍ ബുദ്ധമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അതാവലെ ബിഎസ്പി നേതാവും ഉത്തര്‍പ്പദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതി എന്തുകൊണ്ടാണ്....
മനുഷ്യ ജീവനുകള്‍ പകരം കൊടുത്തല ഗോ സുരക്ഷ ഉറപ്പാക്കേണ്ടതെന്ന് കേന്ദ്ര സാമൂഹ്യക്ഷേ സഹമന്ത്രിയും ദലിത് നേതാവുമായ രാമദാസ് ബന്ധു അത്താവലെ. ഗുജറാത്തില്‍ ദലിത് യുവാക്കളെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദിച്ചതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവു കൂടിയായ അതാവലെ ആവശ്യപ്പെട്ടു. ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം, അടുത്തിടെ നടന്ന കേന്ദ്ര മന്ത്രിസഭ വികസനത്തിലാണ് അതാവലെ മോദി മന്ത്രിസഭയിലെത്തിയത്. ദലിതര്‍ ബുദ്ധമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അതാവലെ ബിഎസ്പി നേതാവും ഉത്തര്‍പ്പദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതി എന്തുകൊണ്ടാണ് ഇത് ചെയ്യാത്തതെന്നും ചോദിച്ചു. ഗോരക്ഷയുടെ പേരില്‍ ദലിതര്‍ക്കും മുസ്‍ലിം സമുദായംഗങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മോദി മന്ത്രിസഭയിലെ ഒരംഗം ഇതാദ്യമയാണ് പ്രതികരിക്കുന്നത്.
ഗോ രക്ഷകരോട് എനിക്ക് ഒരു ചോദ്യമാണ് ചോദിക്കാനുള്ളത് - ഗോഹത്യക്കെതിരെ നിയമമുണ്ട്. എന്നിട്ടും നിങ്ങള്‍ ഗോരക്ഷക്ക് ഇറങ്ങുന്നു. പക്ഷേ അതിന്‍റെ പേരിലെന്തിനാണ് മാനവ ഹത്യ നടത്തുന്നത്? ഗോരക്ഷയുമായി നിങ്ങള്‍ മുന്നോട്ടു പോകുകയാണെങ്കില്‍ മാനവ രക്ഷ ആരാണ് ചെയ്യുക? ഗുജറാത്തില്‍ ഗോരക്ഷകര്‍ ദലിതരെ ക്രൂരമായി മര്‍ദിച്ച സംഭവം അത്യന്തം ഗൌരവമായി കാണേണ്ടതാണെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു,